ജി.വി.എച്ച്.എസ്. എസ്. ഇരിയണ്ണിയില്‍ സ്‌കൂള്‍ സോഷ്യല്‍ സര്‍വീസ് സ്‌കീം ആരംഭിച്ചു.

ഇരിയണ്ണി ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ ഹൈസ്‌കൂള്‍ വിഭാഗത്തില്‍ നാഷണല്‍ സര്‍വ്വീസ് സ്‌കീമിന്റെ ജൂനിയര്‍ പതിപ്പായ സ്‌കൂള്‍ സോഷ്യല്‍ സര്‍വീസ് സ്‌കീം യൂണിറ്റ് പ്രവര്‍ത്തനം ആരംഭിച്ചു. ഇതോട് കൂടി എട്ടാം ക്ലാസ്സില്‍ പ്രവേശനം നേടുന്ന മുഴുവന്‍ കുട്ടികള്‍ക്കും സാമൂഹ്യ സേവന സന്നദ്ധ പ്രവര്‍ത്തനത്തിന്റെ ഭാഗമായ ഏതെങ്കിലും ഒരു ക്ലബ്ബില്‍ ചേരുവാനുള്ള അവസരം ലഭിച്ചിരിക്കുകയാണ്. 30 കുട്ടികള്‍ക്കാണ് ആദ്യ വര്‍ഷം പ്രവേശനം. നിലവില്‍ സ്റ്റുഡന്റ് പോലീസ് കേഡറ്റ്,ജൂനിയര്‍ റെഡ്‌ക്രോസ് , ലിറ്റില്‍ കൈറ്റ്, സ്‌കൗട്ട് & ഗൈഡ് തുടങ്ങിയ യൂണിറ്റുകള്‍ക്ക് പുറമെയാണ് പുതിയതായി സ്‌കൂള്‍ സോഷ്യല്‍ സര്‍വീസ് സ്‌കീം സ്‌കൂളില്‍ ആരംഭിച്ചിരിക്കുന്നത്. പ്രസ്തുത യൂണിറ്റിന്റെ ഉദ്ഘാടനം ശിശുദിനത്തില്‍ റിട്ട: എഞ്ചിനീയറിംഗ് കോളേജ് പ്രിന്‍സിപ്പള്‍ ഡോ. ഗംഗാധരന്‍ നായര്‍ നിര്‍വഹിച്ചു. ചടങ്ങില്‍ പി.ടി.എ പ്രസിഡണ്ട് ശ്രീ രാഘവന്‍ ബെള്ളിപ്പാടി അധ്യക്ഷത വഹിച്ചു.കുട്ടികള്‍ ക്കുള്ള യൂണിഫോം പ്രിന്‍സിപ്പാള്‍ ശ്രീമതി ജൂലി എസ് എ വിതരണം ചെയ്തു. പി.ടി.എ വൈസ് പ്രസിഡണ്ട് ബാബുരാജ് മഞ്ചക്കല്‍, VHSE വിഭാഗം പ്രിന്‍സിപ്പള്‍ സുചിന്ദ്രനാഥ് ,ഡോ. നീമ , അനു മുകുന്ദ് , അംബിക എ, സുരസി സി , സരിത ആര്‍, സ്മിത ബേബി , നിസാര്‍ ടി.കെ, ഉഷാ നന്ദിനി കെ എന്നിവര്‍ ആശംസ പ്രസംഗം നടത്തി. ഹെഡ് മാസ്റ്റര്‍ അബ്ദുള്‍ സലാം എ എം സ്വാഗതവും കോര്‍ഡിനേറ്റര്‍ മിനിഷ് ബാബു നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *