നിധി ശേഖരണ ഉദ്ഘാടനം നടന്നു.

വെള്ളിക്കോത്ത്: പടിക്കാല്‍ ക്ഷേത്രത്തില്‍ 2026 ജനുവരി 26,27 തീയതികളില്‍ നടക്കുന്ന പ്രതിഷ്ഠാദിന മഹോത്സവത്തിന്റെ നിധി ശേഖരണത്തിന്റെ ഉദ്ഘാടനം ക്ഷേത്രത്തില്‍ വച്ച് നടന്നു . പനയന്തട്ട ജി.സി.സി കമ്മിറ്റിക്കുവേണ്ടി പി. പി വിനോദ് കുമാറും പരേതയായ പനയന്തട്ട രാധമ്മയുടെ സ് മരണക്കുവേണ്ടി മക്കളും ആദ്യ ഫണ്ട് കൈമാറി. ക്ഷേത്രം മേല്‍ശാന്തി സതീഷ് ഭട്ടതിരിയുടെ സാന്നിധ്യത്തില്‍ ആഘോഷകമ്മിറ്റി ചെയര്‍മാന്‍ എന്‍. വി. മനോഹരന്‍ ഫണ്ട് ഏറ്റുവാങ്ങി . തുടര്‍ന്ന് വിവിധ വ്യക്തികള്‍ നിധി ശേഖരണത്തിലേക്ക് തങ്ങളുടേതായ സംഭാവനകള്‍ കൈമാറി. ചടങ്ങില്‍ ക്ഷേത്രം പ്രസിഡന്റ് പി. പി . ചന്ദ്രശേഖരന്‍ നായര്‍, സെക്രട്ടറി പി. നാരായണന്‍കുട്ടി നായര്‍, ട്രഷറര്‍ പി.പി. രാധാകൃഷ്ണന്‍ നായര്‍, ആഘോഷ കമ്മിറ്റി സെക്രട്ടറി കെ. ടി.ചന്ദ്രന്‍, ട്രഷറര്‍ കെ.അശോകന്‍, വെള്ളിക്കുന്നത്ത് ഭഗവതിക്കാവ് പ്രസിഡണ്ട് പി. ബാലകൃഷ്ണന്‍ ക്ഷേത്ര ട്രസ്റ്റ് അംഗങ്ങള്‍, ക്ഷേത്ര ഭരണസമിതി അംഗങ്ങള്‍, ആഘോഷ കമ്മിറ്റി അംഗങ്ങള്‍,മറ്റു നാട്ടുകാരും ചടങ്ങില്‍ സന്നിഹിതരായി.

Leave a Reply

Your email address will not be published. Required fields are marked *