രാവണേശ്വരം : ചിത്താരി ലോക്കല്‍ പരിധിയില്‍ പെടുന്ന ഇടതുപക്ഷ ജനാധിപത്യ മുന്നണിജില്ലാ പഞ്ചായത്ത് മെമ്പര്‍ സ്ഥാനാര്‍ത്ഥികളായ കെ. സബീഷ്, കെ. കെ. സോയ, ബ്ലോക്ക് പഞ്ചായത്ത് സ്ഥാനാര്‍ത്ഥി രതീഷ് വെള്ളം തട്ട, ഗ്രാമപഞ്ചായത്ത് നാലാം വാര്‍ഡ് സ്ഥാനാര്‍ത്ഥി ദീപ പ്രവീണ്‍, അഞ്ചാം വാര്‍ഡിലെ കെ.വി. സുകുമാരന്‍, 24ആം വാര്‍ഡിലെ കെ. അനീഷ് എന്നിവര്‍ രാവണേശ്വരം നെല്ലെടുപ്പ് സ്മാരക സ്തൂപത്തില്‍ പുഷ്പാര്‍ച്ചന നടത്തി പര്യടനം ആരംഭിച്ചു. പി കൃഷ്ണന്‍ കോടാട്ട് പരിപാടി ഉദ്ഘാടനം ചെയ്ത് സ്ഥാനാര്‍ത്ഥികളെ ഹാരമണിയിച്ചു. കെ. കൃഷ്ണന്‍ അധ്യക്ഷനായി. എ. പവിത്രന്‍ മാസ്റ്റര്‍, ടി. ശാന്തകുമാരി, പി. രാധാകൃഷ്ണന്‍, കെ. പവിത്രന്‍, പ്രകാശന്‍ പള്ളിക്കാപ്പില്‍, അനീഷ് രാമഗിരി, കെ. കെ. ബാലകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.