കണ്ണൂര്‍: കണ്ണൂര്‍ മാതമംഗലം വെള്ളോറയില്‍ യുവാവ് വെടിയേറ്റ് മരിച്ചു. എടക്കോത്ത് നെല്ലംകുഴിയില്‍ സിജോയാണ് ഇന്ന് പുലര്‍ച്ചയോടെ വെടിയേറ്റ് മരിച്ചത്. സംഭവസമയത്ത് സിജോയ്ക്കൊപ്പം ഉണ്ടായിരുന്ന യുവാവിനെ പോലീസ് കസ്റ്റഡിയിലെടുത്തു.
പ്രാഥമിക അന്വേഷണത്തില്‍, നായാട്ടിനിടെ അബദ്ധത്തില്‍ വെടിയേറ്റതാകാം മരണകാരണം എന്നാണ് പോലീസ് സംശയിക്കുന്നത്. പോലീസ് സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കസ്റ്റഡിയിലുള്ള സുഹൃത്തിനെ ചോദ്യം ചെയ്യുന്നതിലൂടെ മരണത്തിന്റെ യഥാര്‍ത്ഥ കാരണം കണ്ടെത്താനാണ് പോലീസ് ശ്രമിക്കുന്നത്.