തൃശൂര്‍: ജില്ലയിലെ മതിലകം ചെന്തെങ്ങ് ബസാറില്‍ വീടിനുള്ളില്‍ അമ്മയെയും മകനെയും മരിച്ച നിലയില്‍ കണ്ടെത്തി. വില്ലനശേരി വീട്ടില്‍ മോഹനന്റെ ഭാര്യ വനജ (61), മകന്‍ വിജേഷ് (37) എന്നിവരാണ് മരിച്ചത്.
വീടിനുള്ളില്‍ വിജേഷിനെ തൂങ്ങിമരിച്ച നിലയിലും വനജയെ അടുക്കളയില്‍ വീണുകിടക്കുന്ന നിലയിലുമാണ് കണ്ടെത്തിയത്. സംഭവം ആത്മഹത്യയാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. മരണകാരണത്തെക്കുറിച്ചും മറ്റ് സാഹചര്യങ്ങളെക്കുറിച്ചും മതിലകം പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.