കോഴിക്കോട്: പുതുപ്പാടിയില്‍ 100 രൂപയെ ചൊല്ലിയുള്ള നിസ്സാര തര്‍ക്കം സംഘര്‍ഷത്തില്‍ കലാശിച്ചു. ആക്രമണത്തില്‍ താമരശ്ശേരി കെടവൂര്‍ സ്വദേശിയായ രമേശന്‍ എന്ന യുവാവിന് കുത്തേറ്റു. ഗുരുതരമായി പരിക്കേറ്റ രമേശനെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കൂലിയുമായി ബന്ധപ്പെട്ട നൂറു രൂപയുടെ വിഷയത്തെച്ചൊല്ലിയുള്ള തര്‍ക്കമാണ് കത്തിക്കുത്തില്‍ കലാശിച്ചത്. താനുമായി ജോലിചെയ്യുന്ന ബന്ധുവും ഇയാളുടെ മരുമകനും ചേര്‍ന്നാണ് തന്നെ ആക്രമിച്ചതെന്നാണ് രമേശന്‍ പോലീസിന് മൊഴി നല്‍കിയിരിക്കുന്നത്.
അതേസമയം, സംഭവത്തില്‍ പോലീസ് കേസെടുത്തിട്ടുണ്ട്. ആക്രമണത്തിന്റെ പൂര്‍ണ്ണമായ വിവരങ്ങള്‍ ശേഖരിച്ച ശേഷം വിശദമായ അന്വേഷണം നടത്തുമെന്നും പോലീസ് അറിയിച്ചു.