കൊച്ചി : ഫെഡറല്‍ ബാങ്കിന്റെ ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകളില്‍ ആകര്‍ഷകമായ ഇളവുകളുമായി ഫെഡറല്‍ ബാങ്ക് വീക്കെന്‍ഡ് വിത്ത് ഫെഡറല്‍ അവതരിപ്പിച്ചു. ഡെലിവറി മുതല്‍ ഫാഷനും യാത്രയും വിനോദവും ഉള്‍പ്പെടെയുള്ള വിവിധ മേഖലകളില്‍ പത്തുശതമാനം വരെ ഇളവുകള്‍ ലഭ്യമാണ്. വാരാന്ത്യങ്ങള്‍ ആഹ്ലാദത്തിന്റെയും കൂടിച്ചേരലുകളുടെയും വേളയാണെന്ന് തങ്ങള്‍ വിശ്വസിക്കുന്നതായി ഇതേക്കുറിച്ച് സംസാരിക്കവേ ഫെഡറല്‍ ബാങ്ക് സീനിയര്‍ വൈസ് പ്രസിഡണ്ടും റീട്ടെയില്‍ കാര്‍ഡ്സ് ആന്‍ഡ് അസറ്റ് വിഭാഗം മേധാവിയുമായ സൗഗത ബസു പറഞ്ഞു.