പ്രത്യേക തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണം ലളിതവും സുതാര്യവുമായ പ്രവര്‍ത്തനമാണെന്നും രാഷ്ട്രീയപാര്‍ട്ടികള്‍ക്കും പ്രവര്‍ത്തനങ്ങളെ സഹായിക്കാനാകുമെന്നും കേന്ദ്ര തിരഞ്ഞെടുപ്പ് ഡെപ്യൂട്ടി ഇലക്ഷന്‍ കമ്മീഷന്‍ സഞ്ജയ് കുമാര്‍ ഐഎഎസ്. കാസര്‍കോട് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു ഡെപ്യൂട്ടി ഇലക്ഷന്‍ കമ്മീഷണര്‍. അവലോകന യോഗത്തില്‍ ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനായ ജില്ലാ കളക്ടര്‍ കെ ഇമ്പ ശേഖര്‍ ഐഎഎസ് അഡീഷണല്‍ ചീഫ് ഇലക്ടറല്‍ ഓഫീസര്‍ റ്റി അനീഷ്, ഇലക്ടറല്‍ രജിസ്‌ട്രേഷന്‍ ഓഫീസര്‍മാരായ ബിനു ജോസഫ്,കെ ബാലഗോപാലന്‍ ,കെ അജേഷ്,വി പി രഘു മണി,എം റമീസ് രാജ, അസിസ്റ്റന്റ് ഇലക്ടറല്‍ രജിസ്‌ട്രേഷന്‍ ഓഫീസര്‍മാരായ പി വി മുരളി, എ സുരേഷ് കുമാര്‍,ജി സുരേഷ് ബാബു,പി സജിത്ത്,കെ രമേശന്‍ ഇലക്ഷന്‍ ഡെപ്യൂട്ടി കളക്ടര്‍ എ എന്‍ ഗോപകുമാര്‍, കളക്ടറേറ്റ് ഇലക്ഷന്‍ വിഭാഗം ജൂനിയര്‍ സൂപ്രണ്ട് എ രാജീവന്‍ ഇലക്ഷന്‍ വിഭാഗം ക്ലര്‍ക്ക് പി.ജി ബിനു കുമാര്‍ എന്നിവര്‍ പങ്കെടുത്തു.