ഷാര്‍ജ ഇന്റര്‍നാഷണല്‍ ബുക് ഫെയറില്‍ ഇത്തവണ കാഞ്ഞങ്ങാട് പത്മശ്രീ പുസ്തകശാല പ്രസിദ്ധീകരിച്ച രണ്ട് പുസ്തകങ്ങള്‍ പ്രകാശനം ചെയ്തു. കവിയും ദൃശ്യമാധ്യമ പ്രവര്‍ത്തകനുമായ നാലപ്പാടം പത്മനാഭന്‍ രചിച്ച കുഞ്ഞിത്തെയ്യം എന്ന ബാലസാഹിത്യ നോവല്‍ ബിന്ദു ഇടയില്ലം ഡോ. നമിത തെക്കണ്ടിയലിനു നല്‍കി പ്രകാശനം ചെയ്തു. കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി റീജിയണല്‍ കോഡിനേറ്ററും എഴുത്തുകാരിയുമായ നവീന വിജയന്‍ രചിച്ച കൊട്ടവഞ്ചിയും കാക്കത്തുരുത്തും എന്ന ബാലസാഹിത്യ നോവല്‍ ദൃശ്യ ഷൈന്‍ എഴുത്തുകാരി ഗീതാമോഹന് നല്‍കി പ്രകാശനം ചെയ്തു. ഗംഗാധരന്‍ രാവണേശ്വരം, പി.കെ. ബാബു ,ദയന്‍ കാട്ടാന എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. നാലപ്പാടം പത്മനാഭനും നവീന വിജയനും മറുമൊഴി പ്രഭാഷണം നടത്തി