പാലക്കുന്ന് : പുനര്‍നിര്‍മാണം പൂര്‍ത്തിയായ കണ്ണംകുളം അനാറുല്‍ ഇസ്ലാം ജുമാ മസ്ജിദ് ഉദ്ഘാടനവും മുപ്പതാമത് സ്വലാത്ത് വാര്‍ഷികാഘോഷവും 23 മുതല്‍ 27 വരെ നടക്കും. 23ന് വൈകിട്ട് 4.30 ന് കണ്ണംകുളം ശഹീദെ മില്ലത്ത് സി. എം. ഉസ്താദ് നഗറില്‍ സ്വാഗതസംഘം ട്രഷറര്‍ റഹ്‌മത്ത് അബ്ദുള്‍ റഹിമാന്‍ പതാക ഉയര്‍ത്തും. തുടര്‍ന്ന് പ്രവാസി സംഗമത്തില്‍ മുഖ്യ രക്ഷാധികാരി പി. എ. ഹസൈനാര്‍ അധ്യക്ഷനാകും. 5ന് മസ്ജിദ് സന്ദര്‍ശനവും 7ന് ഉത്തര കേരള
ദഫ്കളി മത്സരവും.
24 ന് വൈകിട്ട് 4.30ന് മാനവ സൗഹൃദ സംഗമം. മഹല്ല് കമ്മിറ്റി വൈസ് പ്രസിഡണ്ട് അബ്ദുറഹ്‌മാന്‍ ഹാജി അധ്യക്ഷനാകും. കൊപ്പല്‍ ചന്ദ്രശേഖരനും നൗഫല്‍ ഹുദവി കൊടുവള്ളിയും പ്രഭാഷണങ്ങള്‍ നടത്തും. 6ന് പാണക്കാട് സയ്യിദ് മുനവ്വറലി മസ്ജിദ് ഉദ്ഘാടനം ചെയ്യും. മഹല്ല് ഖാസി ത്വാഖാ അഹമ്മദ് മൗലവി അല്‍ അസ് ഹരി വഖഫ് പ്രഖ്യാപനം നടത്തും. മഹല്ല് കമ്മിറ്റി പ്രസിഡന്റ് അഷ്‌റഫ് ബെലക്കാട് അധ്യക്ഷനാകും. രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി, എംഎല്‍എമാരായ സി എച്ച് കുഞ്ഞമ്പു, എന്‍.എ. നെല്ലിക്കുന്ന്, എ.കെ.എം. അഷറഫ് , ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഷാനവാസ് പാദൂര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. മുനീര്‍ ഹുദവി വിളയില്‍ മത പ്രഭാഷണം നടത്തും. 9 30 ന് കേരള ഫോക് ലോര്‍ അക്കാദമി വൈസ് ചെയര്‍മാന്‍ ഡോ. കോയ കാപ്പാടിന്റെ നേതൃത്വത്തില്‍ രിഫാഈ ദഫ് റാത്തീബ്.
മഹല്ല് ഖാസി ത്വക്ക് അഹമ്മദ് മൗലവി അല്‍ അസഹരി പ്രഖ്യാപനം നടത്തും.
25ന് 4 30ന് കൊളവയല്‍ നിസ്വ കോളേജ് പ്രിന്‍സിപ്പല്‍ ആയിഷ ഫര്‍സാന മുജവ്വിദയുടെ നേതൃത്വത്തില്‍ സ്ത്രീകള്‍ക്ക് മയ്യിത്ത് പരിപാലന പരിശീലനം. 7ന് ബുര്‍ദ, ഖവാലി ആസ്വാദനവും മതപ്രഭാഷണവും മഹല്ല് കുവൈത്ത് ശാഖാ പ്രതിനിധി ഖുതു ബുദ്ധീന്‍ ഉദ്ഘാടനം ചെയ്യും. ഇ. പി. അബൂബക്കര്‍ അല്‍ ഖാസിമി മത പ്രഭാഷണം നടത്തും. 26ന് 4.30 ന് ഡോ. സല്‍ഫി പൊന്നങ്കണ്ടിയുടെ നേതൃത്വത്തില്‍ പ്രാഥമിക ജീവന്‍ രക്ഷാ പരിശീലന ക്ലാസ് നടത്തും. 6.30 ന് അഖില കേരള ഖുര്‍ആന്‍ പാരായണ മത്സരം സ്വാഗതസംഘം രക്ഷാധികാരി വി. പി. അമീറലി ഉദ്ഘാടനം ചെയ്യും. ഇബ്രാഹിം പുല്ലൂര്‍ അധ്യക്ഷനാകും. അബ്ദുള്‍ അസീസ് അശ്‌റഫി മതപ്രഭാഷണം നടത്തും.
27ന് 4.30 ന് ശാഹുല്‍ ഹമീദ് ദാരിമിയുടെ
നേതൃത്വത്തില്‍ മജ്ലിസുന്നൂര്‍. 7ന് സമാപന സമ്മേളനം സമസ്ത കേന്ദ്ര കമ്മിറ്റി വൈസ് പ്രസിഡന്റ് യു. എം. അബ്ദുല്‍ റഹ്‌മാന്‍ മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്യും. മഹല്ല് യുഎഇ ശാഖാ കമ്മിറ്റി പ്രസിഡന്റ് അസീസ് അജ്മാന്‍ അധ്യക്ഷനാകും. കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന കമ്മിറ്റി ജനറല്‍ സെക്രട്ടറി സയ്യിദ് ഇബ്രാഹിം ഖലീല്‍ അല്‍- ബുഖാരി തങ്ങളുടെ നേതൃത്വത്തില്‍ സ്വലാത്ത് മജ്ലിസും കൂട്ടപ്രാര്‍ഥനയും.
ഉദ്ഘാടന, സമാപന ദിവസങ്ങളില്‍ അന്നദാനം ഉണ്ടായിരിക്കും.