വെള്ളിക്കോത്ത്: ഇടതുപക്ഷ ജനാധിപത്യമുന്നണി ആജാനൂര്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ അടോട്ട് ജോളി യൂത്ത് സെന്ററില്‍ വച്ച് നടന്നു. സി.പി.ഐ.എം കാസര്‍ഗോഡ് ജില്ല സെക്രട്ടറിയേറ്റ് അംഗം കെ. വി. കുഞ്ഞിരാമന്‍ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തു. ഗംഗാധരന്‍ പള്ളി ക്കാപ്പില്‍ അധ്യക്ഷത വഹിച്ചു. സി.പി.ഐ നേതാവ് കെ. വി. കൃഷ്ണന്‍, ഐ. എന്‍. എല്‍ നേതാവ് കുഞ്ഞി മൊയ്തീന്‍, ജനതാദള്‍ നേതാവ് ദിലീപ് മേടയില്‍, കേരള കോണ്‍ഗ്രസ് നേതാവ് എം. ഷാജി, എം. പൊക്ലന്‍, മൂലക്കണ്ടം പ്രഭാകരന്‍,കാറ്റാടി കുമാരന്‍, വി. ഗി നീഷ്,ദേവി രവീന്ദ്രന്‍ കെ. സബീഷ് എന്നിവര്‍ സംസാരിച്ചു. ശിവജി വെള്ളിക്കോത്ത് സ്വാഗതം പറഞ്ഞു. കണ്‍വെന്‍ഷനില്‍ വച്ച് ഗംഗാധരന്‍ പള്ളിക്കാപ്പിനെ തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയര്‍മാനായും ശിവജി വെള്ളിക്കോത്തിനെ ജനറല്‍ കണ്‍വീനറായും തിരഞ്ഞെടുത്തു. അജാനൂര്‍ പഞ്ചായത്തില്‍ 24 വാര്‍ദ്ധകളിലായി സിപിഎം 19 വാര്‍ഡിലും ഐ.എന്‍.എല്‍ 3 വാര്‍ഡിലും രണ്ട് വാര്‍ഡില്‍ സി.പി.ഐ സ്ഥാനാര്‍ത്ഥികളും മത്സരിക്കും. 24 വാര്‍ഡുകളിലും മത്സരിക്കുന്ന എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥികളെ കണ്‍വെന്‍ഷനില്‍ വച്ച് പരിചയപ്പെടുത്തി കെ. വി. കുഞ്ഞിരാമന്‍ രക്ത ഹാരമണിച്ച് അഭിവാദ്യം ചെയ്തു. മടിക്കൈ ഡിവിഷനില്‍ നിന്നും ജില്ലാ പഞ്ചായത്തിലേക്ക് മത്സരിക്കുന്ന മുന്‍ അജാനൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡണ്ടും ഡി.വൈ.എഫ്.ഐ സംസ്ഥാന ട്രഷററുമായ കെ സതീഷിനെയും കണ്‍വെന്‍ഷനില്‍ വച്ച് രക്ത ഹാരമണിച്ച് പരിചയപ്പെടുത്തി. കൂടാതെ ബ്ലോക്ക് പഞ്ചായത്ത് ഡിവിഷനിലേക്ക് മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികളെയും കണ്‍വെന്‍ഷനില്‍ വെച്ച് രക്തഹാരാമണയിച്ച് സദസ്സിന് പരിചയപ്പെടുത്തി. കഴിഞ്ഞ രണ്ട് വര്‍ഷത്തെ ഇടതുപക്ഷ ജനാധിപത്യ മുന്നണി ഭരണത്തിന്‍ കീഴില്‍ അജാനൂര്‍ പഞ്ചായത്തില്‍ വളരെയധികം വികസന പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ കഴിഞ്ഞിട്ടുണ്ടെന്നും അതിന്റെ ഫലമായി ഈ വരുന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പിലും ഇടതുപക്ഷ ജനാധിപത്യമുന്നണി വന്‍ ഭൂരിപക്ഷം നേടി വിജയി ക്കുമെന്ന ഉത്തമ വിശ്വാസമാണുള്ളതെന്നും കെ. വി. കുഞ്ഞിരാമന്‍ പറഞ്ഞു.