ബാനം ഗവ.ഹൈസ്‌കൂളില്‍ ഹരിതസഭ ചേര്‍ന്നു

ബാനം: മാലിന്യസംസ്‌കരണവും പരിസ്ഥിതി സംരക്ഷണവും സംബന്ധിച്ച് വിദ്യാര്‍ത്ഥികളില്‍ ശാസ്ത്രീയമായ മാലിന്യ പരിപാലന മനോഭാവം വളര്‍ത്തുന്നതിനും സമൂഹത്തില്‍ ശുചിത്വ ബോധവും സുസ്ഥിര വികസനത്തിനുള്ള മനോഭാവവും പ്രതിബദ്ധതയും ഉറപ്പാക്കുന്നതിന്റെ ഭാഗമായി ബാനം ഗവ.ഹൈസ്‌കൂള്‍ ഹരിതസേനയുടെ നേതൃത്വത്തില്‍ ഹരിതസഭ സംഘടിപ്പിച്ചു. വിദ്യാര്‍ത്ഥികളും അധ്യാപകരും ഹരിതസഭയില്‍ പങ്കാളികളായി. കേരള സര്‍ക്കാരിന്റെ മാലിന്യമുക്തം നവകേരളം പദ്ധതിയുടെ ഭാഗമായാണ് ഹരിതസഭ ചേര്‍ന്നത്. വിദ്യാലയത്തിലും വീടുകളിലും മാലിന്യമുക്തമാക്കാനുള്ള കര്‍മ്മപദ്ധതി ആവിഷ്‌കരിക്കുന്നതിനുള്ള കരട് രേഖ യോഗത്തില്‍ ചര്‍ച്ച ചെയ്തു. അലൈജിത്ത എസ് അജയന്‍, നേഹ ജയചന്ദ്രന്‍, തന്മയരാജു, കെ.ആവണി എന്നീ വിദ്യാര്‍ത്ഥിനികള്‍ പ്രോജക്ട് അവതരിപ്പിച്ചു. പ്രധാനധ്യാപിക സി.കോമളവല്ലി ഉദ്ഘാടനം ചെയ്തു. ഹരിതസേന കോര്‍ഡിനേറ്റര്‍ അനൂപ് പെരിയല്‍ അധ്യക്ഷത വഹിച്ചു. സ്റ്റാഫ് സെക്രട്ടറി അനിത മേലത്ത് സംസാരിച്ചു. കെ.സൗരവ് സ്വാഗതവും കെ.ആവണി നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *