കാസര്‍കോട്: നിര്‍മാണ തൊഴിലാളി ക്ഷേമനിധിയില്‍ കുടിശികയായി കിടക്കുന്ന കഴിഞ്ഞ ഒന്നര വര്‍ഷത്തെ പെന്‍ഷന്‍ തുക അടിയന്തിരമായി കൊടുത്തു തീര്‍ക്കണമെന്നാവശ്യപ്പെട്ടു കൊണ്ട് ജില്ലയിലെ പത്ത് കേന്ദ്രങ്ങളിലായി നടത്തുന്ന പെന്‍ഷന്‍കാരുടെയും കുടുംബാംഗങ്ങളുടെയും പ്രതിഷേധ സംഗമത്തിന് ജില്ലയില്‍ തുടക്കമായി.നിര്‍മാണ തൊഴിലാളി യൂണിയന്‍ എസ് ടി യു ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടക്കുന്ന പ്രതിഷേധ പരിപാടിയുടെ ജില്ലാ തല ഉദ്ഘാടനം ചെര്‍ക്കളയിലെ സല്‍ഭാവന ഹാളില്‍ എസ് ടി യു ദേശീയ വൈ.പ്രസിഡണ്ട് എ അബ്ദുറഹ്‌മാന്‍ നിര്‍വ്വഹിച്ചു..ജില്ലാ പ്രസിഡണ്ട് പി.ഐ.എ ലത്തീഫ് അധ്യക്ഷത വഹിച്ചു.എസ്.ടി.യു ജില്ലാ പ്രസിഡണ്ട് എ അഹ്‌മദ് ഹാജി സമര പ്രഖ്യാപനം നടത്തി.സംസ്ഥാന സെക്രട്ടറി ഷറീഫ് കൊടവഞ്ചി, ഹനീഫ പാറ ചെങ്കള,എല്‍.കെ ഇബ്രാഹിം,സി.എ ഇബ്രാഹിം എതിര്‍ത്തോട്,എം.കെ ഇബ്രാഹിം പൊവ്വല്‍, മുഹമ്മദ് മൊഗ്രാല്‍, ശിഹാബ് റഹ്‌മാനിയ നഗര്‍,ഷാഫി പള്ളത്തടുക്ക,നംഷാദ് ചെര്‍ക്കള പ്രസംഗിച്ചു. ഇന്ന് രാവിലെ 10 മണിക്ക് ആദൂര്‍ പള്ളത്തും ഉച്ചയ്ക്കു ശേഷം 2 മണിക്ക് ബദിയടുക്ക കടമ്പളയിലും ഞായറാഴ്ച ഉച്ചക്ക് ശേഷം 2.30ന് മുളിയാര്‍ മാസ്തിക്കുണ്ടിലും സംഗമങ്ങള്‍ നടക്കും. സമരത്തിന്റെ ഭാഗമായി മുഖ്യ മന്ത്രിക്കും ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാനും ഭീമ ഹരജി നല്‍കും.
ഫോട്ടോ: നിര്‍മാണ തൊഴിലാളി യൂണിയന്‍ എസ്.ടി.യു ജില്ലാ പ്രതിഷേധ സംഗമം എസ്.ടി.യു ദേശീയ വൈ.പ്രസിഡണ്ട് എ അബ്ദുല്‍ റഹ്‌മാന്‍ ഉല്‍ഘാടനം ചെയ്യുന്നു.