പള്ളിക്കര: പള്ളിക്കര സെന്റ് മേരീസ് ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ മുന്‍ ഇന്ത്യന്‍ പ്രധാനമന്ത്രിയായിരുന്ന ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ ജന്മദിനം നവംബര്‍ 14 ശിശു ദിനത്തിന്റെ ഭാഗമായി വിവിധ പരിപാടികള്‍ സംഘടിപ്പിച്ചു. പരിപാടികളുടെ ഉദ്ഘാടനം പ്രധാനാധ്യാപിക സിസ്റ്റര്‍ ബ്രിജിറ്റി നിര്‍വഹിച്ചു. തുടര്‍ന്ന് കൗതുകത്തിന്റെ നേര്‍ക്കാഴ്ചയുമായി കുട്ടികള്‍ ഒരുക്കിയ ഫ്രൂട്‌സ് ഫെസ്റ്റിവലും എക്‌സിബിഷനും ഏറെ ശ്രദ്ധേയമായി.
പള്ളിക്കര സെന്‍മേരിസ് ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ കുട്ടികള്‍ അവരുടെ വളരെ നാളത്തെ പരിശ്രമ ഫലമായാണ് വര്‍ണ്ണാഭമായ എക്‌സിബിഷന്‍ വിദ്യാലയത്തില്‍ ഒരുക്കിയത്. ഇന്നത്തെ കുരുന്നുകള്‍ നാളത്തെ ഇന്ത്യയെ സൃഷ്ടിക്കും. നമ്മള്‍ അവരെ വളര്‍ത്തുന്ന രീതി രാജ്യത്തിന്റെ ഭാവി തീരുമാനിക്കും എന്നു പറഞ്ഞ കുട്ടികള്‍ക്ക് ഏറെ പ്രിയപ്പെട്ട ചാച്ചാജിയുടെ ജന്മദിനത്തിലാണ് കുട്ടികള്‍ ഈ ഒരു എക്‌സിബിഷന്‍ സംഘടിപ്പിച്ചിരിക്കുന്നത്. ഈ ദിനത്തില്‍ അദ്ദേഹത്തിനുള്ള ആദരം കൂടിയാണ് ഈ എക്‌സിബിഷന്‍. വര്‍ക്കിംഗ് മോഡല്‍ സ്റ്റില്‍ മോഡല്‍ ശാസ്ത്രസാങ്കേതിക വിദ്യകളുടെ പ്രസന്റേഷന്‍ വിവിധ വിഷയങ്ങളെ ആസ്പദമാക്കിയുള്ള എക്‌സിബിഷനാണ് വിദ്യാലയത്തില്‍ സംഘടിപ്പിച്ചിരിക്കുന്നത് പ്രധാനാധ്യാപിക സിസ്റ്റര്‍ ബ്രിജിറ്റി ന്റെയും വിദ്യാലയത്തിലെ അധ്യാപകരുടെയും നേതൃത്വത്തിലാണ് എക്‌സിബിഷന്‍ സംഘടിപ്പിച്ചിരിക്കുന്നത്. എക്‌സിബിഷനില്‍ മാത് സ് കോര്‍ണര്‍, സയന്‍സ് കോര്‍ണര്‍, സോഷ്യല്‍ കോര്‍ണര്‍ ഇടങ്ങളില്‍ ഒരുക്കിയ പ്രദര്‍ശനങ്ങള്‍ ഏറെ ശ്രദ്ധ പിടിച്ചുപറ്റി. വിവിധ വര്‍ക്കിംഗ് മോഡലുകള്‍, നിര്‍മ്മിതികള്‍, പഴയകാല വീട്ടുപകരണങ്ങളും കാര്‍ഷിക ഉപകരണങ്ങളും, വിവിധ കറന്‍സി കള്‍, സാംസ്‌കാരിക നായകന്മാരുടെയും ഭരണകര്‍ത്താക്കളുടെയും സാഹിത്യ നായകന്മാരുടെയും ഫോട്ടോകള്‍ എന്നിവ എക്‌സിബിഷനില്‍ ഇടം പിടിച്ചു. കെ. ജി സെക്ഷനിലെ വിദ്യാര്‍ത്ഥികളും അധ്യാപകരും രക്ഷിതാക്കളും ചേര്‍ന്ന് ഒരുക്കിയ ഫ്രൂട്‌സ് ഫെസ്റ്റിവലില്‍ വിവിധ പഴങ്ങള്‍ കൊണ്ടുണ്ടാക്കിയ വിഭവങ്ങള്‍ കാണികളെ ഏറെ ആകര്‍ഷിച്ചു. വിവിധ പഴങ്ങള്‍ കൊണ്ട് രൂപപ്പെടുത്തിയെടുത്ത വിവിധ രൂപങ്ങളും ഫ്രൂട്ട്‌സ് ഫെസ്റ്റിവലിന്റെ പ്രത്യേകതയായി. ഫ്രൂട്‌സ് ഫെസ്റ്റിവലും എക്‌സിബിഷനും സന്ദര്‍ശിക്കാന്‍ രക്ഷിതാക്കളും എത്തിച്ചേര്‍ന്നു. രാവിലെ 10 മണിക്ക് ആരംഭിച്ച പ്രദര്‍ശനം വൈകിട്ട് സമാപിച്ചു.