രാജപുരം : കള്ളാര്‍ പഞ്ചായത്ത് എല്‍ഡിഎഫ് പഞ്ചായത്ത് കണ്‍വെന്‍ഷന്‍ സിപിഐ എം ജില്ലാ സെക്രട്ടറിയേറ്റ് അംഗം സാബു അബ്രാഹം ഉദ്ഘാടനം ചെയ്തു. എ രാഘവന്‍ അധ്യക്ഷനായി. ഇടതുപക്ഷ നേതാക്കളായ ഷാലു മാത്യം, എം കുമാരന്‍, ഷിനോജ് ചാക്കോ, പി കെ രാമചന്ദ്രന്‍, ടി കെ നാരായണന്‍, ജില്ലാ പഞ്ചായത്ത് കള്ളാര്‍ ഡിവിഷന്‍ സ്ഥാനാര്‍ഥി റീന തോമസ്, ബ്ലോക്ക് പഞ്ചായത്ത് കള്ളാര്‍, കോടോം ഡിവിഷന്‍ സ്ഥാനാര്‍ഥികളായ അംബിക സുനില്‍, സിനു കുര്യാക്കോസ് എന്നിവര്‍ സംസാരിച്ചു. പഞ്ചായത്ത് സെക്രട്ടറി ജോഷിജോര്‍ജ് സ്വാഗതം പറഞ്ഞു