പാണത്തൂര്‍ : എല്‍ഡിഎഫ് പനത്തടി പഞ്ചായത്ത് തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ പാണത്തൂരില്‍ നടന്നു. സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗം എംവി ജയരാജന്‍ ഉദ്ഘാടനം ചെയ്തു. എല്‍ഡിഎഫിന്റെ പഞ്ചായത്ത് തല മുഴുവന്‍ സ്ഥാനാര്‍ത്ഥികളെയും ഔദ്യോഗികമായി പ്രഖ്യാപിച്ചു.എം വി കൃഷ്ണന്‍ സ്വാഗത പറഞ്ഞു. പ്രതാപചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. സി. പി ബാബു, പി ജി മോഹന്‍, ദീലിപ് മാസ്റ്റര്‍, വേണുഗോപാലന്‍, പ്രസന്ന പ്രസാദ്, സുനില്‍ മടക്കല്‍ തുടങ്ങിയവര്‍ സംസാരിച്ചു.