കാഞ്ഞങ്ങാട് :ഋഗ്വേദം രചിക്കപ്പെട്ട കാലമാണ് വേദകാലമെന്നുംജാതിമത വിവേചനം ഇല്ലാത്ത ഭേദ വ്യത്യാസം ഇല്ലാത്ത കാലമായിരുന്നു വേദകാലമെന്നും എഴുത്തുകാരന്‍ സുകുമാരന്‍ പെരിയച്ചൂര്‍ അഭിപ്രായപ്പെട്ടു. കാഞ്ഞങ്ങാട് നിത്യാനന്ദാശ്രമത്തില്‍ വെച്ച് കാശ്യപാശ്രമത്തിന്റെ വേദവിദ്യാ കലണ്ടര്‍ പ്രകാശനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം .വേദ കാലത്തിന്റെ നന്മകളിലേക്ക് ആധുനികഭാരതീയ സമൂഹത്തെ നയിക്കുന്ന ആചാര്യശീ എം ആര്‍ രാജേഷിന്റെ വീക്ഷണം വേദ വിദ്യാകലണ്ടറില്‍ ദര്‍ശിക്കാന്‍ കഴിയുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ചടങ്ങില്‍ വെച്ച് നിത്യാനന്ദാശ്രമം സെക്രട്ടറി സി.ഗണേശന്‍ വേദവിദ്യാകലണ്ടര്‍ ഏറ്റുവാങ്ങി. എഴുത്തുകാരന്‍ ടി എച്ച് വത്സരാജ് വിശിഷ്ടാതിഥിയായിരുന്നു. വേദവാഹിനി കണ്‍വീനര്‍ എം ഗംഗാധരന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. എം. ഗോപാലന്‍ നമ്പ്യാര്‍ സ്വാഗതം പറഞ്ഞു.കാശ്യാപാശ്രമം പ്രതിനിധി ജിജിത്, മുരളീധരന്‍ ചെറുവത്തൂര്‍ ,ഓമന. സി മാവുങ്കാല്‍, സി.രാധ ടീച്ചര്‍, ബാലകൃഷ്ണന്‍ പി വി , മനോജ് മനോ വിഷന്‍, പ്രകാശന്‍ പുതിയ വളപ്പ്, നയനതാര എന്നിവര്‍ സംസാരിച്ചു. അനിതകുമാരി ടീച്ചര്‍ നന്ദി പറഞ്ഞു.
