‘ബൈസണ്‍’ ചിത്രം ഒടിടിയിലേക്ക്

ധ്രുവ് വിക്രമിനെ നായകനാക്കി മാരി സെല്‍വരാജ് സംവിധാനം ചെയ്ത ‘ബൈസണ്‍’ തിയേറ്ററുകളില്‍ മികച്ച പ്രതികരണം നേടി മുന്നേറുകയാണ്. സാക്നില്‍ക് റിപ്പോര്‍ട്ട് അനുസരിച്ച്, ഒക്ടോബര്‍ 17-ന് റിലീസ് ചെയ്ത ചിത്രം ആഗോളതലത്തില്‍ ഏകദേശം 70 കോടി രൂപ കളക്ഷന്‍ നേടി. തിരുനെല്‍വേലിയില്‍ നടന്ന യഥാര്‍ത്ഥ സംഭവങ്ങളെ ആസ്പദമാക്കി, ജാതി അതിക്രമങ്ങളെയും അനീതിയെയും കബഡി മത്സരത്തിന്റെ പശ്ചാത്തലത്തില്‍ പറയുന്ന ഈ ചിത്രം നവംബര്‍ 21 മുതല്‍ ഒടിടി സ്ട്രീമിംഗ് ആരംഭിക്കും. നെറ്റ്ഫ്‌ലിക്‌സ് വഴിയാണ് ‘ബൈസണ്‍’ പ്രേക്ഷകരിലേക്ക് എത്തുന്നത്.

ദേശീയ കബഡി താരവും അര്‍ജുന അവാര്‍ഡ് ജേതാവുമായ മനതി ഗണേശന്റെ ജീവിതത്തില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണ് ‘ബൈസണ്‍’ ഒരുക്കിയിരിക്കുന്നത്. ചിത്രത്തില്‍ നായികയായി എത്തുന്നത് അനുപമ പരമേശ്വരനാണ്. ഇവരെ കൂടാതെ, മലയാള സിനിമയില്‍ നിന്നുള്ള പ്രമുഖ താരങ്ങളായ രജിഷ വിജയന്‍, ലാല്‍ തുടങ്ങിയവരും ചിത്രത്തില്‍ സുപ്രധാനമായ വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *