തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ ഭാഗമായി ബ്ലോക്ക് തല, മുനിസിപ്പാലിറ്റി തല പരിശീലകര്‍ക്കുള്ള പരിശീലന പരിപാടി മിനി കോണ്‍ഫറന്‍സ് ഹാളില്‍ നടന്നു. റിസോഴ്സ് പേഴ്സണ്‍മാര്‍ ഡി.എല്‍.ആര്‍.ജി അംഗങ്ങളായ എല്‍.കെ സുബൈര്‍, ജി.സുരേഷ് ബാബു, ടി.വി സജീവന്‍, കെ.വി ബിജു, എസ്.എന്‍ പ്രമോദ് എന്നിവര്‍ ക്ലാസുകള്‍ കൈകാര്യം ചെയ്തു. ഇലക്ഷന്‍ ഡെപ്യൂട്ടി കളക്ടര്‍ എ.എന്‍ ഗോപകുമാര്‍, ജില്ലാ ഇന്‍ഫര്‍മേറ്റിക് ഓഫീസര്‍ പി.പവനന്‍ എന്നിവര്‍ സംസാരിച്ചു. ഓരോ ബ്ലോക്കില്‍ നിന്നും പത്ത് പേര്‍ വീതവും മുനിസിപ്പാലിറ്റി തലത്തില്‍ അഞ്ച് പേര്‍ വീതവുമായി ആകെ 75 പേര്‍ പരിശീലന പരിപാടിയില്‍ പങ്കെടുത്തു.