കാഞ്ഞങ്ങാട്: തുളുച്ചേരി കാഞ്ഞങ്ങാടന്‍ വീട് തറവാട് ശ്രീ വിഷ്ണുമൂര്‍ത്തി, ചാമുണ്ടേശ്വരി ക്ഷേത്ര കളിയാട്ട മഹോത്സവം നവംബര്‍9, 10, ഞായര്‍,തിങ്കള്‍ ദിവസങ്ങളിലായി നടന്നു. നവംബര്‍ 9 ഞായറാഴ്ച രാത്രി രാത്രി തെയ്യം കൂടലും തുടര്‍ന്ന് കുളിച്ചേറ്റവും അരങ്ങിലെത്തി. നവംബര്‍ 10 രക്ത ചാമുണ്ഡി, വിഷ്ണുമൂര്‍ത്തി, പടിഞ്ഞാറേ ചാമുണ്ഡി എന്നീ തെയ്യങ്ങള്‍ അരങ്ങിലെത്തി ഭക്തര്‍ക്ക് അനുഗ്രഹം നല്‍കി. അന്നദാനവും നടന്നു. കളിയാട്ട മഹോത്സവത്തില്‍ പങ്കാളികളാകാന്‍ തറവാട്ട് അംഗങ്ങളും മറ്റ് ഭക്തജനങ്ങളുമടക്കം നിരവധി പേര്‍ ദേവ സന്നിധിയില്‍ എത്തി.