പാലക്കുന്ന്: ബേക്കല്‍ സബ് ജില്ലാ അറബിക് കലോത്സവത്തില്‍ ചാമ്പ്യന്മാരായ കരിപ്പോടി എ എല്‍ പി സ്‌കൂള്‍ കുട്ടികള്‍ പ്രധാനാധ്യാപിക പി. ആശ, അധ്യാപകര്‍, പി ടി എ ഭാരവാഹികള്‍ ഇവരുടെ നേതൃത്വത്തില്‍ പാലക്കുന്ന് ടൗണില്‍ വിജയഹ്ലാദ പ്രകടനം നടത്തി. ഉദയമംഗലം സുകുമാരന്‍ , കൃഷ്ണന്‍ ചട്ടഞ്ചാല്‍, എച്ച്. ഹരിഹരന്‍, പി. വി. ചിത്രഭാനു, കെ. ഗിരീഷ് ബാബു, കെ. വി. അപ്പു ജയാനന്ദന്‍ പാലക്കുന്ന് എന്നിവരുടെ നേതൃത്വത്തില്‍ പാലക്കുന്ന് കഴകം ഭഗവതി ക്ഷേത്ര ഭണ്ഡാര വീട്ടില്‍ കുട്ടികള്‍ക്ക് സ്വീകരണം നല്‍കി.