കാസര്‍ഗോഡ് : വിദ്യാര്‍ത്ഥിത്വം ചുമതലയാണ് എന്ന പ്രമേയത്തില്‍ നവംബര്‍ 16ന് കോഴിക്കോട് നടക്കുന്ന വിദ്യാര്‍ത്ഥി സമ്മേളനത്തിന് ജില്ലയില്‍ നിന്നും അര്‍നോള്‍ 600 ഓളം വിദ്യാര്‍ഥികള്‍ പങ്കെടുക്കും. സമ്മേളനത്തില്‍ വിജയത്തിനായി വിളിച്ചുചേര്‍ത്ത മെന്റര്‍ വര്‍ക്ക് ഷോപ്പ് ജില്ലാ പ്രസിഡന്റ് സുബൈര്‍ ദാരിമി പടന്ന ഉദ്ഘാടനം ചെയ്തു. ജില്ലാ വര്‍ക്കിംഗ് സെക്രട്ടറി സിദ്ദിഖ് ബെളിഞ്ചം അധ്യക്ഷനായി. ജില്ലാ ചീഫ് മെന്റര്‍ ഇല്യാസ് ഹുദവി ആമുഖഭാഷണം നടത്തി.അഷ്റഫ് റഹ്‌മാനി ചൗക്കി ജില്ലാ വൈസ് പ്രസിഡന്റ് അബ്ദുള്ള യമാനി,അജ്മല്‍ ഫൈസി കോട്ട,അന്‍വര്‍ ചേരൂര്‍, അബ്ദുല്‍ ഖാദര്‍ യമാനി സാലത്തടുക്ക, സമദ് റഹ്‌മത്ത് നഗര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു