നീലേശ്വരം: 24 വര്‍ഷത്തിനുശേഷം കോട്ടപ്പുറം ശ്രീ വൈകുണ്ഠ ക്ഷേത്രം നവീകരണ കലശ മഹോത്സവത്തിന് ഒരുങ്ങുകയാണ്.
പാലന്തായി കണ്ണന്‍ എന്ന ദിവ്യ പുരുഷനോടൊപ്പം തുളുനാട്ടില്‍ നിന്നും മലയാള ദേശത്ത് എത്തിയ ശ്രീ മഹാവിഷ്ണുവിന്റെ അവതാരമായ ശ്രീ നരസിംഹമൂര്‍ത്തിയുടെ ആരൂഢ സ്ഥാനമാണ് കോട്ടപ്പുറം ശ്രീ വൈകുണ്ഠ ക്ഷേത്രം.
2026 ഫെബ്രുവരി 25 26 27 തീയതികളായി നടക്കുന്ന നവീകരണ കലശ മഹോത്സവത്തിന് നവീകരണ മഹോത്സവത്തിന് മുന്നോടിയായിട്ടുള്ള സംഘാടക സമിതി ഓഫീസിന്റെയും ഫണ്ട് ശേഖരണത്തിന്റെയും ഉദ്ഘാടനം തൃക്കരിപ്പൂര്‍ എം എല്‍ എ എം.രാജഗോപാലന്‍ നിര്‍വ്വഹിച്ചു.
സംഘാടകസമിതി ചെയര്‍മാന്‍ മലപ്പില്‍ സുകുമാരന്‍ അധ്യക്ഷത വഹിച്ചു. ചന്ദ്രന്‍ വെളിച്ചപ്പാടന്‍ ഭദ്രദീപം തെളിച്ചു. തുരുത്തി കഴകം പ്രസിഡണ്ട് കെ.വി. അമ്പാടി ജി പി ക്യൂ ആര്‍ കോഡ് ഓപ്പണിങ്ങ് ചെയ്തു. വര്‍ക്കിംഗ് ചെയര്‍മാന്‍ മാട്ടുമ്മല്‍ കൃഷ്ണന്‍ ആദ്യ ഫണ്ട് നല്‍കി.
തമ്പാന്‍ പണിക്കര്‍ കരിവെള്ളൂര്‍. പബ്ലിസിറ്റി ചെയര്‍മാന്‍ വി.കൃഷ്ണന്‍ മാസ്റ്റര്‍ ഓര്‍ക്കുളം, കോട്ടപ്പുറം സി എച്ച് എം കെ .എസ് വി എച്ച്. എസ് എസ് പ്രിന്‍സിപ്പാള്‍ കെ.ജയ,
പി.വി. പൊക്കന്‍ (ചെയര്‍മാന്‍ മതിലകം)
ടി.വി.ഭാസ്‌കരന്‍ (വൈസ് ചെയര്‍മാന്‍ സംഘാടക സമിതി)
പി.വി.സുകുമാരന്‍ (വൈസ് ചെയര്‍മാന്‍ സംഘാടക സമിതി)
പി.പി. കൃഷ്ണന്‍ (ചെയര്‍മാന്‍ ഭക്ഷണം)
ശ്രീ. ഓര്‍ച്ച കുഞ്ഞിക്കണ്ണന്‍ (ചെയര്‍മാന്‍ പ്രോഗ്രാം)
പി. കുഞ്ഞിരാമന്‍ (ചെയര്‍മാന്‍ ബ്രോഷര്‍ കമ്മിറ്റി )
ഇടവഞ്ചേരി അമ്പു (ചെയര്‍മാന്‍ സ്വീകരണം)
പവിത്രന്‍ എരിഞ്ഞിക്കീല്‍ (ചെയര്‍മാന്‍ കുടിവെള്ളം)
ഒ.കെ.സതി (പ്രസിഡണ്ട്, ശ്രീ വൈകുണ്ഠ ക്ഷേത്രം വനിതാ വേദി)
വി.കെ.കുഞ്ഞിരാമന്‍
ടി.വി.രമേശന്‍ എന്നിവര്‍ സംസാരിച്ചു.ജനറല്‍ കണ്‍വീനര്‍ എ.രാജു സ്വാഗതവും പ്രോഗ്രാം കണ്‍വീനര്‍
എം.പി.ചന്ദ്രന്‍ മാസ്റ്റര്‍ നന്ദിയും പറഞ്ഞു.