പുല്ലൂര്‍ : ക്ഷേമ പെന്‍ഷന്‍ വര്‍ധിപ്പിച്ച എല്‍.ഡി.എഫ് സര്‍ക്കാറിന് അഭിവാദ്യമര്‍പ്പിച്ചുകൊണ്ട് കെ. എസ്. കെ. ടി.യു പുല്ലൂര്‍ വില്ലേജ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ‘ഹൃദയപൂര്‍വ്വം’ അഭിവാദ്യ ശൃംഖല സംഘടിപ്പിച്ചു. പെരളത്ത് നടന്ന പരിപാടി കെ.എസ്. കെ ടി യു ജില്ലാ ട്രഷറര്‍ പള്ളിക്കൈ രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. വില്ലേജ് പ്രസിഡണ്ട് കൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. വില്ലേജ് സെക്രട്ടറി പി കുഞ്ഞി കേളു സംസ്ഥാന സര്‍ക്കാറിനുള്ള നന്ദി പ്രമേയം അവതരിപ്പിച്ചു. കെ. ശ്യാമള, മോഹനന്‍ എടമുണ്ട, കെ. നിഷാമണി, വി. പ്രേമ, ശാന്ത പുല്ലൂര്‍, രാധ പുല്ലൂര്‍, ടി. നിര്‍മ്മല എന്നിവര്‍ സംസാരിച്ചു കെ. ശ്രീജ സ്വാഗതം പറഞ്ഞു