ട്രെയിനില്‍ യാത്രയിലായിരുന്ന മന്ത്രിയെ നേരിട്ട് കണ്ട് കെ ആര്‍ പി എ
പാലക്കുന്ന്: ജില്ലയിലെ ട്രെയിന്‍ യാത്ര പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍, ഇവിടെ എത്തുന്ന ടൂറിസ്റ്റുകള്‍ക്ക് കൂടുതല്‍ യാത്ര സൗകര്യം ഒരുക്കാനുള്ള സത്വര നടപടികള്‍ നിര്‍ദേശിച്ച് കോട്ടിക്കുളം റെയില്‍വേ പാസഞ്ചേഴ്‌സ് അസോസിയേഷന്‍ (കെ ആര്‍ പി എ )
പ്രവര്‍ത്തകര്‍ ടൂറിസം മന്ത്രി മുഹമ്മദ് റിയാസിന് നിവേദനം നല്‍കി. മന്ത്രി യാത്ര ചെയ്ത ട്രെയിനില്‍ നേരില്‍ കണ്ട് ടൂറിസവുമായി ബന്ധപ്പെട്ട്
കോട്ടിക്കുളം റെയില്‍വേ സ്റ്റേഷന്റെ വികസന സാധ്യതകള്‍ പ്രവര്‍ത്തകര്‍ ധരിപ്പിച്ചു.
ജയാനന്ദന്‍ പാലക്കുന്ന്, അജിത് കുമാര്‍ ബേളൂര്‍, കാപ്പില്‍ മുഹമ്മദ്‌സി യാസ്, എ. കെ. പ്രകാശ് എന്നിവരാണ് സംഘത്തില്‍ ഉണ്ടായിരുന്നത്.