നീലേശ്വരം : നീലേശ്വരം നഗരസഭ 2025-2026 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി CHMKS ഗവ ഹയര്‍ സെക്കന്ററി സ്‌കൂള്‍ കോട്ടപ്പുറം വൊക്കേഷണല്‍ വിഭാഗത്തില്‍ ഫര്‍ണിച്ചര്‍ വിതരണം ചെയ്തു. വിതരണോദ്ഘാടനം നീലേശ്വരം നഗരസഭ ചെയര്‍പേഴ്‌സണ്‍ ശ്രീമതി ടി. വി ശാന്ത നിര്‍വ്വഹിച്ചു. വൈസ് ചെയര്‍മാന്‍ പി പി മുഹമ്മദ് റാഫി മുഖ്യാതിഥിയായി. വിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷ ശ്രീമതി പി ഭാര്‍ഗവി അദ്ധ്യക്ഷത വഹിച്ചു. സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ ഷംസുദ്ദീന്‍ അറിഞ്ചിറ ,വി. ഗൗരി, ടി.പി ലത, വാര്‍ഡ് കൗണ്‍സിലര്‍ റഫീഖ് കോട്ടപ്പുറം , പി ടി എ പ്രസിഡന്റ് ഇകെ മജീദ്, വൈസ് പ്രസിഡന്റ് കെ പി ഷാഹി,Smc ചെയര്‍മാന്‍ ഇ കെ റഷീദ് , വൈസ് ചെയര്‍മാന്‍ ഇബ്രാഹിം പി എം എച്ച് എന്നിവര്‍ സംസാരിച്ചു. കോട്ടപ്പുറം ഹയര്‍ സെന്ററി വിഭാഗം പ്രിന്‍സിപ്പാള്‍ നിഷ ബി സ്വാഗതവും വൊക്കേഷണല്‍ വിഭാഗം പ്രിന്‍സിപ്പാള്‍ ജയ കെ നന്ദിയും അറിയിച്ചു.