കെ.എസ്. എസ്. പി.എ തൃക്കരിപ്പൂര്‍ നിയോജക മണ്ഡലം ദ്വിദിന വാര്‍ഷിക സമ്മേളനം നവം: 26,27 തീയ്യതികളില്‍ നീലേശ്വരത്ത്. സംഘാടക സമിതി രൂപീകരിച്ചു.

നീലേശ്വരം : കേരള സ്റ്റേറ്റ് സര്‍വ്വീസ് പെന്‍ഷനേഴ്‌സ് അസോ സിയേഷന്‍ തൃക്കരിപ്പൂര്‍ നിയോജക മണ്ഡലം 41-ാം വാര്‍ഷിക സമ്മേളനം നവം: 26, 27 തീയ്യതികളില്‍ നീലേശ്വരത്ത് വെച്ച് നടക്കും. രാജീവ് ഭവനില്‍ ചേര്‍ന്ന സംഘാടക സമിതി രൂപീകരണ യോഗം DCC പ്രസിഡണ്ട് പി.കെ. ഫൈസല്‍ ഉദ്ഘാടനം ചെയ്തു.
നിയോജക മണ്ഡലം പ്രസിഡണ്ട് രവീന്ദ്രന്‍ കൊക്കോട്ട് അദ്ധ്യക്ഷനായി.
ബ്ലോക്ക് കോണ്‍ഗ്രസ്സ് പ്രസിഡണ്ട് മഡിയന്‍ ഉണ്ണികൃഷ്ണന്‍, മണ്ഡലം പ്രസിഡണ്ട് എറുവാട്ട് മോഹനന്‍, എം.വി. ഭരതന്‍, KSSPA സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം പി.സി. സുരേന്ദ്രന്‍ നായര്‍, ജില്ലാ പ്രസിഡണ്ട് പി.പി. കുഞ്ഞമ്പു, പി.പി. ബാലചന്ദ്രന്‍ ഗുരുക്കള്‍, കെ.എം. വിജയന്‍, പലേരി പത്മനാഭന്‍, പി. ദാമോധരന്‍ നമ്പ്യാര്‍, ലിസ്സമ്മ ജേക്കബ്ബ് എന്നിവര്‍ പ്രസംഗിച്ചു.
സെക്രട്ടറി പി.കെ. സത്യനാഥന്‍ സ്വാഗതവും, ട്രഷറര്‍ സി.എം. രാധാകൃഷ്ണന്‍ നന്ദിയും പറഞ്ഞു.
26 ന് നിലവിലുള്ള കൗണ്‍സില്‍ യോഗം, വാര്‍ഷിക റിപ്പോര്‍ട്ട് – വരവു – ചിലവു കണക്കുകളുടെ അവതരണം. തുടര്‍ന്ന് വൈകീട്ട് ടൗണില്‍ പൊതു സമ്മേളനം .
27 ന് രാവിലെ പ്രകടനത്തോടെ ഉദ്ഘാടന സമ്മേളനം , പ്രതിനിധി സമ്മേളനം , സംഘടനാ ചര്‍ച്ച എന്നിവ നടക്കും. വൈകീട്ട് ഭാരവാഹികളുടെ തിരഞ്ഞെടുപ്പോടു കൂടി ദ്വിദിന സമ്മേളനം സമാപിക്കും.
സമ്മേളന വിജയത്തിന്നായി മഡിയന്‍ ഉണ്ണികൃഷ്ണന്‍ ( ചെയര്‍മാന്‍) രവീന്ദ്രന്‍ കൊക്കോട്ട് (വര്‍ക്കിംഗ് ചെയര്‍മാന്‍) പി.കെ. സത്യനാഥന്‍ (ജനറല്‍ കണ്‍വീനര്‍ )എന്നിവരടങ്ങുന്ന വിപുലമായ സംഘാടക സമിതിയും രൂപീകരിച്ചു,

Leave a Reply

Your email address will not be published. Required fields are marked *