ജി എച്ച് എസ് എസ് കൊട്ടോടി സ്‌കൂളിലെ 1994 – 95 വര്‍ഷത്തില്‍ പഠിച്ച സഹപാഠികളുടെ കുടുംബ സംഗമവും അധ്യാപകരെ ആദരിക്കലും നടത്തി

രാജപുരം: കൊട്ടോടി ഗവണ്മെന്റ് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ 1994 – 95 വര്‍ഷത്തില്‍ എസ് എസ് എല്‍ സി പൂര്‍ത്തിയാക്കിയ പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെ കൂട്ടായ്മയായ ‘ സൗഹൃദ 95 ‘ ന്റെ പൂര്‍വ്വ വിദ്യാര്‍ത്ഥി – അദ്ധ്യാപക സംഗമം പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ക്കും അദ്ധ്യാപകര്‍ക്കും വേറിട്ട അനുഭവമായി.ഒന്നാം തരം മുതല്‍ പത്താംതരം വരെ തങ്ങളെ പഠിപ്പിച്ച എല്ലാ അധ്യാപകരെയും നാട്ടിലെ മറ്റ് അധ്യാപകരെയും ചടങ്ങില്‍ ആദരിച്ചു. 2018 ല്‍ പ്രവര്‍ത്തനം ആരംഭിച്ച ഈ കൂട്ടായ്മ തികച്ചും സമൂഹ്യ പ്രതിബദ്ധതയുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തി വരുന്നു.ഗ്രൂപ്പിലെ അംഗങ്ങളുടെ ക്ഷേമത്തിന് വേണ്ടിയും മാതൃ വിദ്യാലയത്തിന്റെ പശ്ചാത്തല വികസനത്തിന് വേണ്ടിയും മാതൃകാപരമായ പ്രവര്‍ത്തനങ്ങള്‍ നടത്തി ഏറെ പ്രശംസ പിടിച്ച് പറ്റിയ കൂട്ടായ്മയായി ഇതിനകം സൗഹൃദ 95 മാറി.

സൗഹൃദ 95 ചെയര്‍മാന്‍ പ്രതാപ് പി അലക്‌സ് ആധ്യക്ഷ്യം വഹിച്ച ചടങ്ങ് തങ്ങളെ ആദ്യാക്ഷരം പഠിപ്പിച്ച അദ്ധ്യാപികയും ഏറ്റവു മുതിര്‍ന്നയാളുമായ ഏലിയാമ്മ ടീച്ചര്‍ ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് പ്രശസ്ത മോട്ടിവഷന്‍ സ്പീക്കര്‍ ബാലചന്ദ്രന്‍ കൊട്ടോടിയുടെ നേതൃത്വത്തില്‍ നടന്ന സ്‌നേഹ സംഗമം എന്ന പരിപാടിയില്‍ അധ്യാപകരും വിദ്യാര്‍ത്ഥികളും സംവദിക്കുകയും മുന്‍അനുഭങ്ങള്‍ പങ്ക് വെക്കുകയും ചെയ്തത് ഏവര്‍ക്കും ഹൃദ്യാനുഭവമായി. ചടങ്ങിന്റെ ഭാഗമായി സൗഹൃദ പ്രവര്‍ത്തകര്‍ സ്‌കൂളും പരിസരവും ശുചീകരിച്ചു. സൗഹൃദ 95 വൈസ് പ്രസിഡന്റ് ജയശ്രീ സി സ്വാഗതവും കണ്‍വീനര്‍ മനോജ് താന്നിക്കാല്‍ റിപ്പോര്‍ട്ടും ട്രഷറര്‍ മനോജ് ആര്‍ നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *