രാജപുരം: ബേളൂര്‍ കുഞ്ഞിക്കൊച്ചി എ കെ ജി സ്വയം സഹായ സംഘം എട്ടാം വാര്‍ഷികം പ്രസിഡന്റ് കെ. ചന്ദ്രന്റെ അധ്യക്ഷതയില്‍ ചേര്‍ന്നു. സെക്രട്ടറി ബി.എം. മോഹനന്‍ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. പഞ്ചായത്തംഗം പി ഗോപി സംസാരിച്ചു. പുതിയ ഭാരവാഹികളായി കെ. ചന്ദ്രന്‍ ( പ്രസിഡന്റ്) , ബി. എം. മോഹനന്‍ (സെക്രട്ടറി), മധുസൂദനന്‍. ബി(വൈസ് പ്രസിഡന്റ്), ജയപ്രകാശ്. എം (ജോ. സെക്രട്ടറി) എന്നിവരെ തെരഞ്ഞെടുത്തു. മലയോര താലൂക്ക് ആയ വെള്ളരിക്കുണ്ട് ആസ്ഥാനത്തേക്കും, മറ്റു പ്രദേശങ്ങളിലേക്കും എളുപ്പത്തില്‍ എത്താന്‍ കഴിയുന്ന അട്ടേങ്ങാനം നായ്ക്കയം റോഡ് മെക്കാടം ടാര്‍ ചെയ്ത് ഗതാഗതയോഗ്യമാക്കണമെന്ന് അധികൃതരോട് വാര്‍ഷിക യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.