കാഞ്ഞങ്ങാട്: കേരള സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്‌സ് യൂണിയന്‍ കെ എസ് എസ് പി യു പുല്ലൂര്‍ പെരിയ യൂണിറ്റ് കുടുംബമേള പെരിയ കമ്മ്യൂണിറ്റി ഹാളില്‍ സംഘടിപ്പിച്ചു. കുടുംബമേള പുല്ലൂര്‍ പെരിയ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി കെ അരവിന്ദാക്ഷന്‍ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് പി കരുണാകരന്‍ നായര്‍ അധ്യക്ഷനായി. ബ്ലോക്ക് ട്രഷറര്‍ വി സുരേന്ദ്രന്‍ അനുശോചന പ്രമേയം അവതരിപ്പിച്ചു.
സംസ്ഥാന കമ്മിറ്റി അംഗം കെ സുജാതന്‍ മാസ്റ്റര്‍ മുഖ്യപ്രഭാഷണം നടത്തി. ബ്ലോക്ക് സെക്രട്ടറി കെ ചന്ദ്രശേഖരന്‍, ബ്ലോക്ക് കമ്മിറ്റി അംഗങ്ങളായ കെ പി കമ്മാരന്‍ നായര്‍, വി കേളു മാസ്റ്റര്‍ ജോയിന്‍ സെക്രട്ടറി വിലാസിനി ടീച്ചര്‍ എന്നിവര്‍ സംസാരിച്ചു. യൂണിറ്റ് സെക്രട്ടറി എം വി ദാമോദരന്‍കുട്ടി സ്വാഗതവും ജോയിന്‍ സെക്രട്ടറി എ സതീശന്‍ മാസ്റ്റര്‍ നന്ദിയും പറഞ്ഞു. തുടര്‍ന്ന് പെന്‍ഷന്‍കാരുടെയും കുടുംബാംഗങ്ങളുടെയും കലാ മേള അരങ്ങേറി