കാഞ്ഞങ്ങാട് :എല്ലാ മേഖലകളിലും സ്ത്രീകളുടെ സ്ഥാനവും പങ്കും ഉറപ്പാക്കുന്നതിന് നടത്തുന്ന സ്ത്രീ ശാക്തീ കരണം കാലഘട്ടത്തിന്റെ ആവശ്യമാണെന്നും അതിലൂടെ മാത്രമേ സമത്വം കൈവരിക്കാന്‍ സാധിക്കുകയുള്ളുയെന്നും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ പെന്‍ഷനേഴ്‌സ് ആന്റ് റിട്ടയറീസ് അസോസിയേഷന്‍ (കേരള) അസിസ്റ്റന്റ് ജനറല്‍ സെക്രട്ടറി കെ.വി. കോമളവല്ലി അഭിപ്രായപ്പെട്ടു. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ പെന്‍ഷനേഴ്‌സ് ആന്റ് റിട്ടയറീസ് അസോസിയേഷന്‍ (കേരള) കാസര്‍ഗോഡ് ജില്ല ജനറല്‍ ബോഡി യോഗവും കുടുംബ സംഗമവും വനിത കമ്മിറ്റി രൂപീകരണവും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അവര്‍. യോഗത്തില്‍ ജില്ലാ പ്രസിഡണ്ട് പി.വി. രവീന്ദ്രന്‍ നായര്‍ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി വി. മനോജ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു ജില്ലാ വൈസ് പ്രസിഡന്റ് കൃഷ്ണന്‍ പത്താനത്ത് കെ.പത്മനാഭ ഭട്ട് ജോയിന്റ് സെക്രട്ടറി എം. കൃഷ്ണന്‍ എച്ച്. ശങ്കര്‍ പൈ കെ.വി. കൃഷ്ണന്‍ എം.വിജയന്‍ എന്നിവര്‍ സംസാരിച്ചു. പി.വി. വിജയന്‍ കെ.പി. കരുണാകരന്‍ നമ്പ്യാര്‍ എന്നിവരെ ആദരിച്ചു.
വനിത കമ്മിറ്റി ഭാരവാഹികള്‍
പ്രസിഡണ്ട് : സുധ ടി. ആര്‍
വൈസ് പ്രസിഡന്റ് : ജാനകി ‘പി.
സെക്രട്ടറി : രുഗ്മിണി രാജേഷ്
ജോയിന്റ് സെക്രട്ടറി : സരോജിനി കുട്ടി എന്നിവരെ തെരെഞ്ഞെടുത്തു