അട്ടേങ്ങാനം ചെന്തളം പുതിയവളപ്പ് ശ്രീ വയനാട്ട്കുലവന്‍ തെയ്യം കെട്ടിന്റെ ആഘോഷകമ്മറ്റി രൂപീകരിച്ചു

അട്ടേങ്ങാനം: 2026 എപ്രില്‍ 3,4,5 തീയ്യതികളില്‍ നടക്കുന്ന ബാത്തൂര്‍ ശ്രീ ഭഗവതിക്ഷേത്രപരിധിയിലെ കരിച്ചേരി തറവാട് കോയ്മയായുള്ള ചെന്തളം പുതിയവളപ്പ് ശ്രീ വയനാട്ട്കുലവന്‍ തെയ്യം കെട്ടിന്റെ രാശിചിന്തയും ആഘോഷകമ്മറ്റി രൂപീകരണവും നടന്നു. ഉത്തരമലബാര്‍ ക്ഷേത്രസംരക്ഷണ സമിതി പ്രസിഡന്റ് രാജന്‍ സി പെരിയ ഉദ്ഘാടനം ചെയ്തു. ബാത്തുര്‍ ക്ഷേത്രസമിതി പ്രസിഡന്റ് ഇ കെ ഷാജി അധ്യക്ഷനായി. കരിക്കെ പഞ്ചായത്ത് പ്രസിഡന്റ് എം ബാലചന്ദ്രന്‍ നായര്‍,പഞ്ചായത്തംഗങ്ങളായ എന്‍ എസ് ജയശ്രീ, പി ഗോപി,കരിച്ചേരി കുഞ്ഞമ്പു നായര്‍, നാരായണന്‍ കെളത്തുര്‍ , പി അശോകന്‍, പി രാജേഷ് , നാരായണന്‍ നായര്‍ പുതിയകണ്ടം,ചന്ദ്രന്‍വെളിച്ചപ്പാടന്‍,എച്ച് നാഗേഷ്, കെ ബാലകൃഷ്ണന്‍, ഉണ്ണികൃഷ്ണന്‍വെള്ളമുണ്ട,എന്നിവര്‍ സംസാരിച്ചു. സുരേഷ്‌കുമാര്‍ സ്വാഗതവും ജയന്‍ ചെന്തളം നന്ദിയും പറഞ്ഞു. ഭാരവാഹികള്‍ : തമ്പാന്‍ നായര്‍ കമ്പിക്കാനം (ചെയര്‍മാന്‍), ഇ കെ ഷാജി (വര്‍ക്കിംഗ് ചെയര്‍മാന്‍ ) സി ചന്ദ്രന്‍ (ജനറല്‍ കണ്‍വീനര്‍), ബിജു ബാത്തൂര്‍ (ട്രഷറര്‍).

Leave a Reply

Your email address will not be published. Required fields are marked *