പാലക്കുന്ന് : കേരള സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്‌സ് യൂണിയന്‍ ഉദുമ യൂണിറ്റ് കുടുംബമേള പാലക്കുന്ന് സാഗര്‍ ഓഡിറ്റോറിയത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് പി. ലക്ഷ്മി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് കെ. വി. കുഞ്ഞിക്കോരന്‍ അധ്യക്ഷനായി. മുതിര്‍ന്ന അംഗം മുന്‍ അധ്യാപിക കുഞ്ഞിച്ചിരിയെ ആദരിച്ചു. കെ എസ് എസ് പി യു ബ്ലോക്ക് പ്രസിഡന്റ് ബി. പരമേശ്വരന്‍, യൂണിറ്റ് ചാര്‍ജ് കെ. അമ്പാടി, വൈസ് പ്രസിഡന്റ് പി.പി. കൃഷ്ണന്‍, സെക്രട്ടറി വി. വി. പ്രമോദ്, ട്രഷറര്‍ മോഹനന്‍, ബ്ലോക്ക് സാംസ്‌കാരിക സമിതി കണ്‍വീനര്‍ ടി. ശ്രീധരന്‍, ട്രഷറര്‍ മോഹനന്‍ എന്നിവര്‍ പ്രസംഗിച്ചു. വിവിധ കലാ മത്സരങ്ങള്‍ ഉണ്ടായിരുന്നു.