പാലക്കുന്ന്: തേജസ്വിനി സഹോദയ സ്‌കൂള്‍ സിബിഎസ്ഇ ഖൊ ഖൊ ചാമ്പ്യന്‍ഷിപ്പ് പാലക്കുന്നില്‍ സമാപിച്ചു. തളിപ്പറമ്പ് മുതല്‍ കാസര്‍കോട് വരെ ജി 24 സ്‌കുളുകളില്‍ നിന്നായി 400ല്‍പരം കുട്ടികള്‍ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുത്തു. ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കുമായി അണ്ടര്‍ 19, 17, 14 വിഭാഗങ്ങളിലായിരുന്നു മത്സരം. പാലക്കുന്ന് അംബിക ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ നടന്ന ചാമ്പ്യന്‍ഷിപ്പ് പാലക്കുന്ന് ഭഗവതി ക്ഷേത്ര വിദ്യാഭ്യാസ സമിതി പ്രസിഡന്റ് പി വി രാജേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി പളളം നാരായണന്‍ അധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പാള്‍ എ ദിനേശന്‍, വിദ്യാഭ്യാസ സമിതി വൈസ് പ്രസിഡന്റുമാരായ ശ്രീജ പുരുഷോത്തമന്‍, രവീന്ദ്രന്‍ കൊക്കാല്‍, സഹോദയ പ്രസിഡന്റ് സി.ചന്ദ്രന്‍, ജോ.സെക്രട്ടറി എസ്. എം. പുഷ്പലത , ട്രഷറര്‍ പ്രകാശന്‍, അജയകുമാര്‍, രേഖ, രജനി എന്നിവര്‍ സംസാരിച്ചു.
14 വയസ്സിന് താഴെയുള്ള പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ കാസര്‍കോട് കുഡ്ലു ചൈതന്യ വിദ്യാലയം ഋഷിക്ഷേത്രം ചാമ്പ്യന്മാരായി. അംബിക ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ പാലക്കുന്ന്, ചിന്മയ വിദ്യാലയ തളിപ്പറമ്പ് രണ്ടും മൂന്നും സ്ഥാനം നേടി. ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ ചിന്മയ വിദ്യാലയ കാസര്‍കോട്, അംബിക ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ പാലക്കുന്ന്, കുഡ്ലു ചൈതന്യ വിദ്യാലയം ഋഷിക്ഷേത്രം ആദ്യ മൂന്ന് സ്ഥാനങ്ങള്‍ നേടി. 17 വയസ്സിന് താഴെയുള്ള പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ അംബിക ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍, കുഡ്ലു ചൈതന്യ വിദ്യാലയം ഋഷിക്ഷേത്രം, ചിന്മയ വിദ്യാലയ തളിപ്പറമ്പ് ആദ്യ മൂന്ന് സ്ഥാനങ്ങള്‍ നേടി. ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ ചിന്മയ വിദ്യാലയ കാസര്‍കോട്, അംബിക ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ പാലക്കുന്ന്, ചൈതന്യ വിദ്യാലയം ജേതാക്കളായി.
19 വയസ്സിന് താഴെയുള്ള പെണ്‍കുട്ടികളുടെ മത്സരത്തില്‍ ചിന്മയ വിദ്യാലയ കാസര്‍കോട് , ചിന്മയ വിദ്യാലയ തളിപ്പറമ്പ്, അംബിക ഇംഗ്ലീഷ് സ്‌കൂള്‍ പാലക്കുന്ന് ആദ്യ മൂന്ന് സ്ഥാനങ്ങള്‍ നേടി. ആണ്‍കുട്ടികളുടെ മത്സരത്തില്‍ ചിന്മയ വിദ്യാലയ കാസര്‍കോട്, ചിന്മയ വിദ്യാലയ തളിപ്പറമ്പ്, അംബിക ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ ജേതാക്കളായി.
വ്യക്തിഗത ചാമ്പ്യന്മാരായി 14 വയസ്സിന് താഴെയുള്ളവരുടെ മത്സരത്തില്‍ പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ മികച്ച ഡിഫന്‍ഡറായി അംബിക ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ പാലക്കുന്നിലെ സനയേയും ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ കാസര്‍കോട് ചിന്മയ വിദ്യാലയത്തിലെ നിഹാദിനേയും പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ ചെയ്സറായി കുഡ്ലു ചൈതന്യ വിദ്യാലയം ഋഷിക്ഷേത്രയിലെ മന്‍വിധയേയും അംബിക ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ പാലക്കുന്നിലെ അനിരുദ്ധിനേയും തെരഞ്ഞെടുത്തു.
17 വയസ്സിന് താഴെയുള്ളവരുടെ വിഭാഗത്തില്‍ ആണ്‍കുട്ടികളെയും പെണ്‍കുട്ടികളുടെയും വ്യക്തിഗത ചാമ്പ്യന്മാരായി യഥാക്രമം മികച്ച ഡിഫന്‍ഡറും ചെയ്സര്‍ ആയി അംബിക ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ പാലക്കുന്നിലെ അക്ഷയ മുരളി, കാസര്‍കോട് ചൈതന്യ വിദ്യാലയത്തിലെ ആവണി, അംബിക ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ പാലക്കുന്നിലെ ആദിഷ്, കാസര്‍കോട് ചിന്മയ വിദ്യാലയത്തിലെ അന്‍വിത്ത് എന്നിവരും 19 വയസ്സിന് താഴെയുള്ളവരുടെ വിഭാഗത്തില്‍ കാസര്‍കോട് ചിന്മയ വിദ്യാലയത്തിലെ അന്‍വിത, ആരുഷ, ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ കാസര്‍കോട് ചിന്മയ വിദ്യാലയത്തിലെ സിനാദ്, ജഗന്നാഥ് എന്നിവര്‍ അര്‍ഹരായി.