കൊച്ചി: ഇടപ്പള്ളിയില്‍ ഇന്ന് പുലര്‍ച്ചെയുണ്ടായ വാഹനാപകടത്തില്‍ ആലപ്പുഴ സ്വദേശികളായ രണ്ട് വിദ്യാര്‍ത്ഥികള്‍ക്ക് ദാരുണാന്ത്യം. ഹറൂണ്‍ ഷാജി, മുനീര്‍ എന്നിവരാണ് അപകടത്തില്‍ മരിച്ചത്. ഒപ്പം കാറില്‍ യാത്ര ചെയ്തിരുന്ന മറ്റ് രണ്ടുപേരുടെ നില അതീവ ഗുരുതരമായി തുടരുകയാണ്. വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ച സ്വിഫ്റ്റ് കാര്‍ അമിത വേഗതയില്‍ എത്തി മെട്രോ പില്ലറില്‍ ഇടിച്ച് കയറിയാണ് അപകടമുണ്ടായത്. ഇടിയുടെ ആഘാതത്തില്‍ കാറിന്റെ ടയറുകള്‍ തെറിച്ചുപോവുകയും വാഹനം പൂര്‍ണ്ണമായും തകരുകയും ചെയ്തു. വിവരമറിഞ്ഞ ഉടന്‍ പോലീസ് സ്ഥലത്തെത്തി പരിശോധനകള്‍ നടത്തുകയും തുടര്‍നടപടികള്‍ സ്വീകരിക്കുകയും ചെയ്തു.