രാജപുരം :പൂടംകല്ല് പാലച്ചുരം ബളാല്‍ റോഡ് നവീകരണം വൈകുന്നതിനെതിരെ ജനകീയസമിതിയുടെ നേതൃത്വത്തില്‍ കള്ളാര്‍ പഞ്ചായത്ത് ഓഫിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തി. എ സി ബാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. ടി മധുസൂദനന്‍ മുണ്ടാമാണി, കുഞ്ഞിരാമന്‍ മാമ്പളം, എ കെ മാധവന്‍, സുധാകരന്‍ അരിങ്കല്ല്, വി ശതീശന്‍ തുളസി കുട്ടിക്കാനം, നാരായണന്‍ കുട്ടിക്കാനം, എന്‍ സി ടി നാരായണന്‍, ജോസ് കരുമാലൂര്‍ എന്നിവര്‍ സംസാരിച്ചു.
കള്ളാര്‍ പഞ്ചായത്ത് പരിധിയില്‍ തൈവളപ്പ് മുതല്‍ കുട്ടിക്കാനം വരെയുള്ള ഭാഗത്ത് വാഹനങ്ങള്‍ക്ക് കടന്ന് പോകാന്‍ പറ്റാത്ത രീതിയില്‍ റോഡ് പൂര്‍ണമായും തകര്‍ന്ന നിലയിലാണ്. റോഡ് തകര്‍ന്നതോടെ ഈ പ്രദേശത്തെ ജനങ്ങള്‍ക്ക് ഏക ആശ്രയമായ ബസ്സ് ഓട്ടം നിര്‍ത്തി വെച്ചിരിക്കുകയാണ്. ഓട്ടോ റിക്ഷകള്‍ ഓട്ടം പോകാന്‍ തന്നെ തയ്യാറാകുന്നില്ല. പൂടംകല്ല് താലൂക്കാശുപത്രിയിലേക്ക് എത്തുന്ന രോഗികളും ,
സ്‌കൂള്‍ കുട്ടികളും വാഹനം ഓടാത്തതു കൊണ്ട് വളരെ യധികം യാത്രാ ദുരിദം അനുഭവിക്കുകയാണ്. ഇതെ അവസ്ഥയാണ് ബളാല്‍ പഞ്ചായത്തിലെ തട്ട് മുതലുള്ള ചില പ്രദേശങ്ങളിലെ റോഡ്‌ന്റെ അവസ്ഥയും.
കള്ളാര്‍ പഞ്ചായത്ത് നവീകരണത്തിനായി 7.30 ലക്ഷം രൂപ അനുവദിച്ചിട്ട് ഉണ്ട് ഇതിന്റെ ടെണ്ടര്‍ നടപടി ഈ മാസം 11 ന് പൂര്‍ത്തികരിച്ച് 15 ന് ശേഷം ടാറിംഗ് ആരംഭിക്കുമെന്ന് പഞ്ചാത്ത് പ്രസിഡന്റ് ടി കെ നാരായണന്‍ പറഞ്ഞു.