കോട്ടയം: ആഭിചാരത്തിന്റെ പേരില്‍ നേരിട്ട ക്രൂര പീഡനം തുറന്നുപറഞ്ഞ് യുവതി. ആത്മാവ് ദേഹത്തുണ്ടെന്ന് പറഞ്ഞ് മര്‍ദിച്ചെന്നും യുവതി വ്യക്തമാക്കി. യുവതിയെ മദ്യം നല്‍കി ബലം പ്രയോഗിച്ച് കട്ടിലില്‍ കിടത്തി. ബീഡി വലിക്കാന്‍ നല്‍കി. ബീഡികൊണ്ട് തലയില്‍ പൊള്ളലേല്‍പ്പിച്ചെന്നും ഭസ്മം തീറ്റിച്ചെന്നും യുവതി മൊഴി നല്‍കിയിട്ടുണ്ട്.