ടെല്‍ അവീവ്: 2023 ഒക്ടോബര്‍ ഏഴിലെ ആക്രമണത്തിനിടെ ഇസ്രയേലില്‍നിന്ന് പിടിച്ചുകൊണ്ടുപോയ ആറ് ആളുകളെ തടവില്‍ പാര്‍പ്പിച്ച ഹമാസ് അംഗത്തെ വധിച്ചതായി ഇസ്രയേല്‍ ഡിഫന്‍സ് ഫോഴ്സ് (ഐഡിഎഫ്) അറിയിച്ചു. സൈദ് സാക്കി അബ്ദ് അല്‍ ഹാദി അഖീല്‍ ആണ് കൊല്ലപ്പെട്ടത്. വെടിനിര്‍ത്തല്‍ കരാറിന്റെ ഭാഗമായി ഇയാള്‍ തടവിലാക്കിയിരുന്ന ആറ് ബന്ദികളെയും ഇതിനോടകം മോചിപ്പിച്ചിരുന്നു.
ഈ പ്രത്യേക ഓപ്പറേഷന്‍ നടന്നത് ഒക്ടോബര്‍ 29-നാണ്. ഹമാസ് വെടിനിര്‍ത്തല്‍ ലംഘിച്ച് ഇസ്രയേലി സൈനികര്‍ക്കുനേരെ ആക്രമണം നടത്തിയ സമയത്താണ് അഖീലിന്റെ ഒളിത്താവളം ഇസ്രയേലി രഹസ്യാന്വേഷണ വിഭാഗം കണ്ടെത്തിയത്. ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ പരിശോധിക്കുമ്പോള്‍, ഒളിത്താവളമെന്ന് സംശയിക്കുന്ന കെട്ടിടത്തില്‍ കൃത്യമായ ലക്ഷ്യത്തോടെ ആക്രമണങ്ങള്‍ നടക്കുന്നത് വ്യക്തമാകുന്നുണ്ട്.