കേരള കാര്‍ഷിക സര്‍വ്വകലാശാലയും കൃഷി വകുപ്പും ചേര്‍ന്ന് നടപ്പിലാക്കുന്ന ‘സര്‍വ്വം ചലി തം നീലേശ്വരം’ എന്ന പദ്ധതിയുടെ ഭാഗമായി ബ്ലോക്കിന് കീഴിലുള്ള കാര്‍ഷിക യന്ത്രോപകരണങ്ങളുടെ സ്പെയര്‍ പാര്‍ട്‌സ് ലഭ്യമാക്കുകയും അറ്റകുറ്റപ്പണി നടത്തുകയും ചെയ്തു. ജില്ലയിലുള്ള സേവനദാതാക്കള്‍ക്കും മെക്കാനിക്കല്‍ എഞ്ചിനീയറിംഗ് കഴിഞ്ഞിട്ടുള്ള വിദ്യാര്‍ഥികള്‍ക്കും 10 ദിവസത്തെ പരിശീലനവും സംഘടിപ്പിച്ചു. ജലസംരക്ഷണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സൂക്ഷ്മ ജലസേചന പദ്ധതികള്‍- പ്രിസിഷന്‍ ഫാമിംഗ് വ്യാപന പ്രവര്‍ത്തനങ്ങള്‍ തുടരുന്നു.