രാജപുരം : കൊട്ടോടി ഗവ ഹയര്‍ സെക്കന്ററി സ്‌കൂളിന്റെ പി ടി എ യുടെ ജനറല്‍ ബോഡി യോഗം പി ടി എ പ്രസിഡന്റ് സി കെ ഉമ്മറിന്റെ അധ്യക്ഷതയില്‍ നടന്നു. പഞ്ചായത്തംഗം ജോസ് പുതുശേരിക്കാലായി ഉദ്ഘാടനം ചെയ്തു. ഹെഡ്മിസ്ട്രസ് റിപ്പോര്‍ട്ടും പ്രിന്‍സിപ്പാള്‍ വരവ് ചിലവ് കണക്കും അവതരിപ്പിച്ചു. പഞ്ചായത്തംഗം കൃഷ്ണകുമാര്‍ എം, ബി. അബ്ദുള്ള, ഷീല എം എന്നിവര്‍ സംസാരിച്ചു. പ്രിന്‍സിപ്പാള്‍ ഷാജി ജോസഫ് സ്വാഗതവും ഹെഡ് മിസ്ട്രസ്അസ്മാബി എം കെ നന്ദിയും പറഞ്ഞു. തുടര്‍ന്ന് 2025- 26 വര്‍ഷത്തെ ഭാരവാഹികളെ തെരഞ്ഞെടുത്തു.

ഉമ്മര്‍ പൂണൂര്‍ ( പ്രസിഡന്റ്), ജോസ് മോന്‍ സിറിയക് (വൈസ് പ്രസിഡന്റ്), ഷീല എം (മദര്‍ പി ടി എ പ്രസിഡന്റ്), രസിത പി (വൈസ് പ്രസിഡന്റ്).
ശശിധരന്‍ എ (എസ് എം സി ചെയര്‍മാന്‍), വിജയകൃഷ്ണന്‍ (വൈസ് ചെയര്‍മാന്‍)