വെള്ളിക്കോത്ത്: അജാനൂര്‍ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ ആരംഭിക്കുന്ന ബഡ്‌സ് സ്‌കൂളിന്റെ ഉദ്ഘാടനം നടന്നു. വെള്ളിക്കോത്ത് കാരക്കുഴിയില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി. ശോഭ ഉദ്ഘാടനം നിര്‍വഹിച്ചു. വൈസ് പ്രസിഡണ്ട് കെ. സബീഷ് അധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കെ. കൃഷ്ണന്‍ മാസ്റ്റര്‍, വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ കെ. മീന, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഷീബ ഉമ്മര്‍, കുടുംബശ്രീ ഡി.എം.സി രതീഷ് കുമാര്‍ പിലിക്കോട്, എ.ഡി.എം.സി പി. കിഷോര്‍, ബ്ലോക്ക് കോഡിനേറ്റര്‍ അഖില്‍രാജ്, പഞ്ചായത്ത് സെക്രട്ടറി കെ. എച്ച്. അനീഷ്, സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍എം. വി. രത്‌നകുമാരി എന്നിവര്‍ സംസാരിച്ചു. പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി ടി. ഷൈജു സ്വാഗതവും അക്കൗണ്ടന്റ് വി.ധ ന്യ നന്ദിയും പറഞ്ഞു.