ഭരണ ഭാഷാ വാരാഘോഷവുമായി ബന്ധപ്പെട്ട് രജിസ്ട്രേഷന്‍ വകുപ്പ് ജില്ലാ തല ഉദ്ഘാടനം മഞ്ചേശ്വരം സബ് രജിസ്ട്രാര്‍ ഓഫീസില്‍ നടന്നു. ജില്ലാ രജിസ്ട്രാര്‍ ടി.എം ഫിറോസ് പരിപാടി ഉദ്ഘാടനം ചെയ്തു. മലയാള ഭാഷ മാധ്യമമാക്കിയുള്ള ഭരണത്തിലൂടെ എല്ലാ വിഭാഗം ജനങ്ങള്‍ക്കും ഭരണത്തിന്റെ ഗുണം ലഭിക്കുമെന്ന് ജില്ലാ രജിസ്ട്രാര്‍ പറഞ്ഞു. പ്രശസ്ത നാടക പ്രവര്‍ത്തകനും എഴുത്തുകാരനുമായ ബി.എന്‍ സുരേഷ് മുഖ്യാതിഥിയയി. മഞ്ചേശ്വരം സബ് രജിസ്ട്രാര്‍ കെ. അരുണ്‍കുമാര്‍ അദ്ധ്യക്ഷത വഹിച്ചു. രഞ്ജു എം.വി, ഗോവിന്ദ ഭട്ട് എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് ഭരണഭാഷ പ്രതിജ്ഞ എടുത്തു. യോഗത്തിന് ഹെഡ് ക്ലാര്‍ക്ക് കെ.സന്തോഷ് കുമാര്‍ സ്വാഗതം പറഞ്ഞു.