രാജസ്ഥാന്‍: അവധിക്ക് നാട്ടിലേക്ക് മടങ്ങുകയായിരുന്ന ഇന്ത്യന്‍ സൈനികനെ ട്രെയിനില്‍ വച്ച് റെയില്‍വേ അറ്റന്‍ഡര്‍മാര്‍ കുത്തി കൊലപ്പെടുത്തി. സംഭവത്തില്‍ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു ഗുജറാത്ത് സ്വദേശി 27-കാരനായ ജിഗര്‍ കുമാര്‍ ചൗധരി ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ജുബര്‍ മേമന്‍ എന്ന അറ്റന്‍ഡറെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ജമ്മു താവിയില്‍ നിന്ന് സബര്‍മതിയിലേക്കുള്ള എക്‌സ്പ്രസ് ട്രെയിന്‍ ഞായറാഴ്ച രാത്രി 11 മണിയോടെ രാജസ്ഥാനിലെ ബിക്കാനീറിന് സമീപം ലുങ്കരന്‍സര്‍ സ്റ്റേഷനടുത്ത് എത്തിയപ്പോഴാണ് കൊലപാതകം നടന്നത്.