കരിപ്പോടി തിരൂര്‍ മുച്ചിലോട്ട് ക്ഷേത്രത്തില്‍ ചൊവ്വാവിളക്ക് അടിയന്തിരം

പാലക്കുന്ന്: കരിപ്പോടി തിരൂര്‍ മുച്ചിലോട്ട് ഭഗവതി ക്ഷേത്രത്തില്‍ കണിയമ്പാടി കുടുംബ കൂട്ടായ്മ ചൊവ്വാവിളക്ക് അടിയന്തിരം നടത്തി. ഒരു കോടി രൂപയോളം ചെലവില്‍ നിര്‍മ്മിച്ച മേല്‍പ്പന്തല്‍ ഈ കൂട്ടായ്മ ഏപ്രിലില്‍ സമര്‍പ്പിച്ചിരുന്നു. ആ പ്രാര്‍ഥനയുടെ ഭാഗമായിരുന്നു ചൊവ്വാവിളക്ക് അടിയന്തിരം. മുച്ചിലോട്ടമ്മയ്ക്ക് 24 ഗ്രാം സ്വര്‍ണ്ണത്തില്‍ തീര്‍ത്ത മെയ്യാഭരണവും സമര്‍പ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *