ബെംഗളൂരു: ബെംഗളൂരുവിലെ ഇന്ദിരാനഗറില്‍ പ്രഭാത നടത്തത്തിനിറങ്ങിയ യുവതിക്ക് നേരെ പരസ്യമായി ലൈംഗികാതിക്രമം. ശനിയാഴ്ച രാവിലെ തന്റെ നായയുമായി നടക്കാനിറങ്ങിയ 33-കാരിയ്ക്ക് നേരെയാണ് അതിക്രമമുണ്ടായത്.
പിന്നാലെ വന്ന അജ്ഞാതനായ ഒരാള്‍ ‘മാഡം’ എന്ന് വിളിച്ച് യുവതി തിരിഞ്ഞുനോക്കിയപ്പോള്‍ ഇയാള്‍ നഗ്‌നനായി സ്വയംഭോഗം ചെയ്യുകയായിരുന്നുവെന്ന് പരാതിയില്‍ പറയുന്നു. പേടിച്ചുപോയ യുവതി ഉടന്‍ വീട്ടിലേക്ക് ഓടിരക്ഷപ്പെട്ടു. തുടര്‍ന്ന് സഹോദരിയെ വിവരം അറിയിക്കുകയും ഒരു സുഹൃത്തിന്റെ സഹായത്തോടെ ഇന്ദിരാനഗര്‍ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയും ചെയ്തു.
അജ്ഞാതനായ പ്രതിക്കെതിരേ പോലീസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. ഭാരതീയ ന്യായ സംഹിത (ബി.എന്‍.എസ്) സെക്ഷന്‍ 75 പ്രകാരം പരസ്യമായി മോശമായി പെരുമാറിയതിനും ലൈംഗിക പീഡനത്തിനുമാണ് കേസെടുത്തിരിക്കുന്നത്.