വയറെരിയുന്നവരുടെ മിഴി നിറയാതിരിക്കാന്‍

ഡിവൈഎഫ്‌ഐ ഹൃദയപൂര്‍വ്വം പൊതിച്ചോര്‍ വിതരണം ഏട്ടാം വര്‍ഷത്തിലേക്ക്.

കാഞ്ഞങ്ങാട് : ഡിവൈഎഫ്‌ഐ കാഞ്ഞങ്ങാട് ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ജില്ലാ ആശുപത്രിയിലെ രോഗികള്‍ക്കും കൂട്ടിരിപ്പുക്കാര്‍ക്കും നല്‍കി വരുന്ന ഹൃദയപൂര്‍വ്വം പൊതിച്ചോര്‍ വിതരണം ഏഴു വര്‍ഷം പൂര്‍ത്തീകരിച്ചു.2018 നവംബര്‍ 3 ന് സംഘടനയുടെ സ്ഥാപക ദിനത്തിലാണ് പ്രവര്‍ത്തനം ആരംഭിച്ചത്.ദിവസേന 300 മുതല്‍ 350 വരെ പൊതിച്ചോറുകളാണ് വിതരണം ചെയ്യുന്നത്. ഏകദേശം 8 ലക്ഷത്തോളം പൊതിച്ചോറുകള്‍ ഇതുവരെയായി വിതരണം ചെയ്തു.വാര്‍ഷിക ദിന പരിപാടി ഡിവൈഎഫ് ഐ ജില്ലാ പ്രസിഡന്റ് ഷാലു മാത്യു ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് വിപിന്‍ ബല്ലത്ത് അധ്യക്ഷനായി. ജില്ലാ കമ്മിറ്റി അംഗം ഹരിത നാലപ്പാടം, ബ്ലോക്ക് ഉപ ഭാരവാഹികളായ യതീഷ് വാരിക്കാട്ട്, പ്രജീഷ്. പി. കെ, ആര്യ. ആര്‍, നിതിന്‍. കെ, സുജിത്ത്. എം എന്നിവര്‍ സംസാരിച്ചു. ബ്ലോക്ക് സെക്രട്ടറി വി. ഗിനീഷ് സ്വാഗതം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *