വീടുകളുടെ താക്കോല്‍ദാനവും അംഗീകൃത ഗ്രന്ഥാലയങ്ങള്‍ക്കുള്ള മൈക്ക് സെറ്റും കസേര വിതരണവും

കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് 2025 26 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മ്മാണം പൂര്‍ത്തിയാക്കിയ പി എം എ വൈ ഭവന പദ്ധതി പ്രകാരമുള്ള വീടുകളുടെ താക്കോല്‍ദാനവും അംഗീകൃത ഗ്രന്ഥാലയങ്ങള്‍ക്കുള്ള മൈക്ക് സെറ്റും കസേര വിതരണവും ഭാരത് സേവക സമാജ് ദേശീയ പുരസ്‌കാരം നേടിയ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ വി ശ്രീലതയെ ആദരിക്കുന്ന ചടങ്ങുംനടന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബേബി ബാലകൃഷ്ണന്‍ പരിപാടി ഉദ്ഘാടനം ചെയ്ത് ഭവനങ്ങളുടെ താക്കോല്‍ദാനവും മൈക്ക് സെറ്റും കസേര വിതരണവും ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ വി ശ്രീലതയെ അനുമോദിക്കുന്ന ചടങ്ങും നിര്‍വഹിച്ചു. കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എം കെ വിജയന്‍ അധ്യക്ഷത വഹിച്ചു. വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എം. അബ്ദുല്‍ റഹിമാന്‍ പദ്ധതി വിശദീകരണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ വി. ഗീത, ബ്ലോക്ക് മെമ്പര്‍മാരായ എ. ദാമോദരന്‍, അഡ്വക്കേറ്റ് എം. കെ. ബാബുരാജ്, എം.ജി. പുഷ്പ, ലക്ഷ്മി തമ്പാന്‍, പുഷ്പ ശ്രീധര്‍, കെ. വി. രാജേന്ദ്രന്‍, പൊതുപ്രവര്‍ത്തകനായ ഷാജി എടമുണ്ട എന്നിവര്‍ സംസാരിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ വി ശ്രീലത സ്വാഗതവും ബ്ലോക്ക് പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി വി വി ശശിനന്ദിയും പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *