കാസര്‍ഗോഡ് : നായന്മാര്‍മൂല ടിഐഎച്ച്എസ്എസില്‍ മലയാള ദിനാഘോഷം സംഘടിപ്പിച്ചു. സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ പി കെ അനില്‍കുമാര്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. മലയാള വിഭാഗത്തിന്റെ നേതൃത്വത്തില്‍ മലയാളം കവിതകളുടെയും ഗാനങ്ങളുടെയും അവതരണം, ഫ്‌ലാഷ് മോബ് എന്നിവ സംഘടിപ്പിച്ചു. മലയാള ഭാഷയില്‍ മികച്ച വിജയം നേടിയ ഹലീമത്ത് ഹിബ ഷാദിയ, ശിവഗായത്രി എന്നിവര്‍ക്ക് വിജിതോമസ് മാസ്റ്റര്‍ സ്മാരക എന്‍ഡോവ്‌മെന്റ് സ്‌കൂള്‍ അസംബ്ലിയില്‍ വച്ച് ഹെഡ്മാസ്റ്റര്‍ വിതരണം ചെയ്തു. മഹേഷ് കുമാര്‍ കെ പി, .അബ്ദുള്‍ ലത്തീഫ്, ബിനോ ജോസഫ്, സന്തോഷ് കുമാര്‍, ഷീബ കെ, ഷീജ കെ, ശില്‍പ , അശ്വതി എന്നിവര്‍ സംസാരിച്ചു.