കുമ്പള : ഗവ. ഹൈസ്‌കൂള്‍ കൊടിയമ്മയില്‍ അമ്മമാര്‍ക്കായി പെണ്‍മ എന്ന പേരില്‍ പാരന്റിംഗ് ആന്‍ഡ് കൗണ്‍സിലിംഗ് ക്ലാസ് സംഘടിപ്പിച്ചു. പരിപാടിയില്‍ യു എസ് എസ് സ്‌കോളര്‍ഷിപ്പ് നേടിയ ഒ അയാനെ അനുമോദിച്ചു. പി ടി എ പ്രസിഡണ്ട് അബ്ബാസ് അലി ഉദ്ഘാടനം ചെയ്തു. പ്രഥമാധ്യാപകന്‍ പ്രദീപ് കെ അധ്യക്ഷനായി. ഹക്കീം മാടക്കല്‍, പ്രീതി എന്നിവര്‍ ക്ലാസ് കൈകാര്യം ചെയ്തു. മദര്‍ പി ടി എ പ്രസിഡണ്ട് റൈഹാനത്ത്, പി ടി എ അംഗങ്ങളായ അബ്ദുള്‍ സലാം, അബ്ദുള്‍ ഖാദര്‍, ഷഹബാന്‍ ആര്‍, അധ്യാപിക രജിഷ കെ കെ എന്നിവര്‍ സംസാരിച്ചു. സ്റ്റാഫ് സെക്രട്ടറി വി വി ശിഹാബ് മാസ്റ്റര്‍ സ്വാഗതവും എ ഷിജിത ടീച്ചര്‍ നന്ദിയും പറഞ്ഞു.