കാഞ്ഞങ്ങാട് :നിര്‍മ്മാണ തൊഴിലാളികള്‍ക്ക് ക്ഷേമനിധിയില്‍ നിന്നും ലഭിക്കാനുള്ള മുഴുവന്‍ ആനുകൂല്യങ്ങളും സമയബന്ധിതമായി നല്‍കണമെന്നും, തൊഴിലാളികള്‍ക്ക് കാലോചിതമായി ക്ഷേമാനുകുല്യങ്ങള്‍ വര്‍ദ്ധിപ്പിക്കണമെന്നും, ഇപ്പോഴത്തെ തകര്‍ച്ചയില്‍ ഉത്തരവാദിയായ ഇടതു സര്‍ക്കാര്‍ നിലവില്‍ തൊഴിലാളികള്‍ക്കു ലഭിക്കുവാനുള്ള 1351 കോടി രൂപയുടെ ആനുകൂല്യങ്ങള്‍ വിതരണം ചെയ്യുന്നതിന്, ക്ഷേമനിധി ബോര്‍ഡിനെ സഹായിക്കുവാനുള്ള ബാധ്യത സര്‍ക്കാര്‍ ഏറ്റെടുക്കണം, തൊഴിലാളികള്‍ക്ക് പ്രതിമാസ പെന്‍ഷന്‍ കുടിശിഖ 17 മാസത്തോളമുണ്ട്, ഒരു തൊഴിലാളിക്ക് 27 200 രൂപ പെന്‍ഷന്‍ വകയില്‍ മാത്രം ലഭിക്കുവാന്നുണ്ട്, കേരളത്തിലെ അര്‍ദ്ധ പട്ടിണിക്കാരും രോഗത്താല്‍ വലയുന്ന നിര്‍മ്മാണ തൊഴിലാളി പെന്‍ഷന്‍ കാര്‍ക്കും കൊടുക്കാനുള്ള കുടിശിഖ 1053 കോടി 75 ലക്ഷം രൂപയാണ്. ഇതു കൂടാതെ 2022 മുതല്‍ പെന്‍ഷന്‍ വൈകി അനുവദിച്ചപ്പോള്‍ കൊടുക്കേണ്ടതായ കുടിശിഖയും വരിസംഖ്യ തിരിച്ചു കൊടുക്കേണ്ടതും ഉള്‍പ്പെടെയുള്ള കടബാധ്യതയാണ് 1351 കോടി 75 ലക്ഷം ഇത് തീര്‍ക്കുന്നതിനെങ്കിലും ക്ഷേമനിധി ബോര്‍ഡിന് കൈതാങ്ങായി സര്‍ക്കാര്‍ അടയന്തിരമായി 1800 കോടി രൂപയെങ്കിലും അനുവദിക്കണമെന്ന് സര്‍ക്കാരിനോടും ബന്ധപ്പെട്ട അധികാരികളോടും സമ്മേളനം ആവശ്യപ്പെട്ടു.
കേരള കെട്ടിട നിര്‍മ്മാണ തൊഴിലാളി കോണ്‍ഗ്രസ്സ് കാസര്‍കോട് ജില്ലാ ജനറല്‍ കൗണ്‍സില്‍ കാഞ്ഞങ്ങാട് ശ്രമിക് ഭവനില്‍ സംഘടിപ്പിച്ചു. പരിപാടി സംസ്ഥാന പ്രസിഡണ്ട് തമ്പി കണ്ണാടന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് എ. കുഞ്ഞമ്പു കൊല്ലംപണ അധ്യക്ഷനായി, ചടങ്ങില്‍ എസ്.എസ് എല്‍.സി , പ്ല ടു ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെ ഐ.എന്‍.ടി.യു.സി. ജില്ലാ പ്രസിഡണ്ട് പി.ജി. ദേവ് ഉപഹാരം നല്‍കി അനുമോദിച്ചു.
സംസ്ഥാന വൈസ് പ്രസിഡണ്ട് ടി.വി. കുഞ്ഞിരാമന്‍ അനുസ്മരണ പ്രഭാഷണം നടത്തി, തോമസ് സെബാസ്റ്റ്യന്‍ (ഐ.എന്‍.ടി.യു.സി ജില്ലാ ജനറല്‍ സെക്രട്ടറി), എം.ബാലചന്ദ്രന്‍ ( കെ.കെ.എന്‍.ടി.സി. സംസ്ഥാന കമ്മിറ്റി മെമ്പര്‍), കെ.ടി.രാമകൃഷ്ണന്‍ ആചാരി (കെ.കെ.എന്‍.ടി.സി ജില്ലാ വൈസ് പ്രസിഡണ്ട്), പി.പി. കൃഷ്ണന്‍ ( കെ.കെ.എന്‍.ടി.സി ജില്ലാ ട്രഷറര്‍), ജയപ്രകാശ് മയ്യിച്ച (കെ.കെ.എന്‍.ടി.സി. ജില്ലാ സെക്രട്ടറി), വി.വി. ചന്ദ്രന്‍, ടി.പി. അബൂബക്കര്‍, ബി.വി.ഗീത (വനിതാ സെല്‍ കണ്‍വീനര്‍ ജില്ലാ കമ്മിറ്റി), എന്നിവര്‍ സംസാരിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി കെ.കെ.എന്‍.ടി.സി പി.യു. പത്മനാഭന്‍ സ്വാഗതവും, കെ.കെ.എന്‍.ടി.സി ജില്ലാ സെക്രട്ടറി നാരായണന്‍ മുണ്ടോട്ട് നന്ദിയും പറഞ്ഞു.
പുതിയ ഭാരവാഹികള്‍
എ. കുഞ്ഞമ്പു പ്രസിഡണ്ടും, പി.യു. പത്മനാഭന്‍ ജനറല്‍ സെക്രട്ടറിയും, പി.പി. കൃഷ്ണന്‍ തുരുത്തി ട്രഷറര്‍,
വൈസ് പ്രസിഡണ്ടുമാര്‍ കെ.ടി. രാമകൃഷ്ണന്‍ ആചാരി, വി.കെ. കുഞ്ഞിരാമന്‍, മുല്ലക്കര കുഞ്ഞിരാമന്‍, ടി. നാരായണന്‍, ബി.വി ഗീത എന്നിവര്‍ , സെക്രട്ടറിമാര്‍ ജയപ്രകാശ് മയ്യിച്ച, നാരായണന്‍ മുണ്ടോട്ട് എന്നിവര്‍ , മീഡിയ സെല്‍ കണ്‍വീനര്‍ വി.വി. ചന്ദ്രന്‍ കടിഞ്ഞ് മൂല, പെന്‍ഷന്‍ സെല്‍ കണ്‍വീനര്‍ ടി.പി. അബൂബക്കര്‍, വനിതാ സെല്‍ കണ്‍വീനര്‍ ബി.വി.ഗീത എന്നിവരെ തിരഞ്ഞെടുത്തു.